Latest NewsKeralaNewsIndia

നായയെ അടിച്ചു കൊന്ന കേസിൽ കേരള സർക്കാർ സ്വീകരിച്ച നടപടികൾ ഉടൻ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: തിരുവനന്തപുരം അടിമലത്തുറയില്‍ വളർത്തുനായയെ ക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ കേരളസർക്കാർ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

Also Read:BREAKING-ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ്: റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

തുടരെത്തുടരെ സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ക്രൂരതകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം അടിമലത്തുറയില്‍ കഴിഞ്ഞ 28ന് രാവിലെയായിരുന്നു സംഭവം. അടിമലത്തുറ സ്വദേശി ക്രിസ്തുരാജ​ന്റെ ലാബ് ഇനത്തില്‍പെട്ട വളര്‍ത്തുനായയെ ആണ് ഒരു സംഘം ക്രൂരമായി ചൂണ്ടയിൽ കൊളുത്തിയിട്ട ശേഷം അടിച്ചു കൊന്നത്. കൊല്ലുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അടിമലത്തുറ സ്വദേശികളായ സുനില്‍ (22), ശിലുവയ്യന്‍ (20), പതിനേഴുകാരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ക്രിസ്തുരാജ​ന്റെ നായ മത്സ്യബന്ധന വള്ളത്തിനടിയില്‍ വിശ്രമിച്ചു എന്ന കാരണത്തെച്ചൊല്ലിയാണ് ഇത്തരത്തിൽ ഒരു ക്രൂരത അരങ്ങേറിയത്. നായയെ സംഘം ചൂണ്ടയുടെ കൊളുത്തില്‍ ബന്ധിച്ചശേഷം മരക്കഷണങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം അടിയേറ്റ് ചത്ത നായയെ കടലില്‍ വലിച്ചെറിയുകയും ചെയ്തു. അക്രമികൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വീഡിയോയുടെ പശ്ചാത്തലത്തിൽ സംഘം ക്രിസ്തുരാജനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button