Latest NewsIndiaNewsTechnology

വീഡിയോകളും ചിത്രങ്ങളും ഇനി മികച്ച ക്വാളിറ്റിയിൽ പങ്കുവയ്ക്കാം :പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

പുതിയ ഫീച്ചർ പ്രകാരം 4കെ റെസല്യൂഷനിലുള്ള വീഡിയോകൾ വരെ അയയ്ക്കാനാകും

വാഷിംഗ്‌ടൺ : വാട്സ് ആപ്പിൽ ഏറ്റവും കൂടുതൽ ഉയർന്ന പരാതിയാണ് പങ്കുവയ്ക്കപ്പെടുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ക്വാളിറ്റി പോരാ എന്നുള്ളത്. എന്നാൽ, ആ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്സ് ആപ്പ്. വീഡിയോകൾ അതിന്‍റെ മികച്ച ക്വാളിറ്റിയില്‍ തന്നെ അയയ്ക്കാനാകുന്ന പുതിയ ഫീച്ചറാണ് വാട്സ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

‘വീഡിയോ അപ്ലോഡ് ക്വാളിറ്റി’ എന്ന പേരിലുള്ള പുതിയ ഫീച്ചറോടെയുള്ള വാട്സ് ആപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ പതിപ്പ് പുറത്തെത്തിയിട്ടുണ്ട്. നിലവിൽ 16 എംബിയിൽ കുറഞ്ഞ ഫയലുകൾ മാത്രമേ വാട്സ് ആപ്പിൽ പങ്കുവയ്ക്കാനാകൂ. എന്നാൽ, പുതിയ ഫീച്ചർ പ്രകാരം 4കെ റെസല്യൂഷനിലുള്ള വീഡിയോകൾ വരെ അയയ്ക്കാനാകും. ഇനിമുതൽ വീഡിയോ അയയ്ക്കുമ്പോൾ ഏത് റെസല്യൂഷനിലുള്ള വീഡിയോ ആണ് വേണ്ടതെന്ന് ചോദിച്ചുകൊണ്ടുള്ള പോപ് അപ്പ് ലഭിക്കും. ഇതോടൊപ്പം വോയ്‌സ് ക്വാളിറ്റി കൂട്ടാനും നീക്കം നടക്കുന്നുണ്ട്.

Read Also :  എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരുത്തന്റെ ആവശ്യമില്ല: അപരനെ തുറന്നുകാട്ടി അരുൺഗോപി

വാട്സ് ആപ്പ് വഴി ഇനിമുതൽ വീഡിയോ അയയ്ക്കുമ്പോൾ മൂന്ന് ഓപ്ഷനുകളാണ് കാണിക്കുക. ഒന്നാമത്തേത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതുവഴി ഏറ്റവും ചുരുങ്ങിയ ക്വാളിറ്റിയിലുള്ള ഫയലുകളായായിരിക്കും അയയ്ക്കുക. രണ്ടാമത്തേത് ബെസ്റ്റ് ക്വാളിറ്റി. ഇത് തിരഞ്ഞെടുത്താൽ ഏറ്റവും മികച്ച ക്വാളിറ്റിയോടെയായിരിക്കും ഫയലുകൾ അയക്കുക. ഉയര്‍ന്ന നിലവാരത്തിലുള്ള ഈ ഫയലുകൾക്ക് കൂടുതൽ ഡാറ്റയും ചെലവാകും.ഡാറ്റാ സേവർ സെറ്റിങ്‌സ് ആണ് മൂന്നാമത്തെ ഓപ്ഷൻ. ഇതു തിരഞ്ഞെടുത്താൽ വീഡിയോ കംപ്രസ് ചെയ്താണ് പങ്കുവയ്ക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button