KeralaLatest NewsNews

വിദ്യാർത്ഥിയോട് കയർത്ത സംഭവം: മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി

കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച മുകേഷ് എംഎൽഎയ്‌ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫാണ് മുകേഷിനെതിരെ പരാതി നൽകിയത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോൺ വിളിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫിന്റെ ആവശ്യം.

Read Also: ‘പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റ് ടീമുകൾ നിശബ്ദമാണ്’:യു.പി തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ അഭിപ്രായവുമായ…

സംഭവവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് കൊല്ലം എംഎൽഎ കയർത്തു സംസാരിച്ചത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Read Also: കളിയിക്കാവിള ചെക്ക് പോസ്റ്റിലെ ഭീകരാക്രമണ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button