Latest NewsKeralaNews

സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍: 3.79 ലക്ഷം ഡോസ് എത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍. 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി സംസ്ഥാനത്ത് എത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

Also Read: മുഹമ്മദ് നബി ബിൽ കൊണ്ടുവരണം,ഇല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കും: മുന്നറിയിപ്പുമായി മുസ്ലീം സംഘടനകൾ

കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും കോഴിക്കോട് 1,01,500 ഡോസ് വാക്‌സിനുമാണ് എത്തിയത്. 1,28,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ തിരുവനന്തപുരത്ത് എത്തും. ഇതോടെ 1,41,58,890 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് ആകെ ലഭ്യമായത്. ഇതില്‍ 1,28,16,350 ഡോസ് വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കിയതാണ്.

ഇതുവരെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. ഇതില്‍ 12,04,960 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കൊവാക്‌സിനുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button