Latest NewsNewsIndia

യുപിയില്‍ കുറ്റവാളികളുടെ കീഴടങ്ങല്‍ തുടരുന്നു: 3 ദിവസത്തിനിടെ കീഴടങ്ങിയത് 6 പേര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുറ്റവാളികളുടെ കീഴടങ്ങല്‍ തുടരുന്നു. ചൊവ്വാഴ്ച മാത്രം അഞ്ച് പേരാണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കീഴടങ്ങിയവരുടെ എണ്ണം 6 ആയി.

Also Read:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും കുറയുന്നില്ല: കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

അഫ്‌സറൂണ്‍, ഖയൂം, റാഷിദ്, സലീം, ഹരൂം എന്നിവരാണ് പുതുതായി കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുസഫര്‍ എന്ന കുറ്റവാളിയും കീഴടങ്ങിയിരുന്നു. ഇവരെല്ലാവരും തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതികളായവരാണ്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ഗുണ്ടാ നിയമപ്രകാരവും കേസ് എടുത്തിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഒളിവില്‍ കഴിഞ്ഞവരാണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചാണ് യോഗി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയ്ക്കിടെ ഗുണ്ടകള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ജനങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് പരിപൂര്‍ണ പിന്തുണ അറിയിച്ചതിനൊപ്പം നിലവിലെ നടപടികളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button