തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ഡല്‍ഹി മോഡല്‍ കൂട്ടമാനഭംഗം കേരളത്തില്‍ : ബസിനകത്ത് അതിക്രൂര ബലാത്സംഗത്തിന് ഇരയായി യുവതി
നിയമസഭയില്‍ നടന്നത് മാണിക്കെതിരായ സമരമല്ലെന്നും അത് യുഡിഎഫിന് എതിരായ സമരമായിരുന്നു എന്നും എ.വിജയരാഘവന്‍ പറഞ്ഞു. എല്ലാ തരം അഴിമതിയുടെയും കേന്ദ്രമാണ് യുഡിഎഫ് എന്നും എല്‍ഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം വാര്‍ത്താ നിര്‍മ്മിതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments