KeralaLatest NewsNews

സംസ്ഥാനത്ത് മദ്യ ക്ഷാമം രൂക്ഷം, ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കിട്ടാനില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യക്ഷാമം രൂക്ഷമായി തുടരുന്നു. പലര്‍ക്കും ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്ന പരാതിയാണ് പലര്‍ക്കും. ഇടത്തരം വിലയ്ക്കുള്ള റമ്മുകളും വില്‍പ്പനശാലകളില്‍ കടുത്ത ക്ഷാമം നേരിടുകയാണ്. ഇഷ്ട ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ക്ക് കേട്ടുപരിചിതമല്ലാത്ത ബ്രാന്‍ഡുകള്‍ വാങ്ങി തൃപ്തിപ്പെടേണ്ട സ്ഥിതിയാണിപ്പോള്‍. എം എച്ച്, ഫ്രഞ്ച് ബ്രാണ്ടി, ബ്‌ളാക്ക് ആന്‍ഡ് ഗോള്‍ഡ്, സീസര്‍, എം സി പ്രീമിയം, നെപ്പോളിയന്‍, ഓള്‍ഡ് പേള്‍, ഒ സി തുടങ്ങിയവയൊന്നും പല ഷോപ്പുകളിലും കിട്ടാനില്ല.

Read Also : മുഹമ്മദ് നബി ബിൽ കൊണ്ടുവരണം,ഇല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കും: മുന്നറിയിപ്പുമായി മുസ്ലീം സംഘടനകൾ

ലോക്ഡൗണ്‍ മൂലം ബാറുകളും ചില്ലറ വില്‍പ്പനശാലകളും അടച്ചതോടെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യകമ്പനികള്‍ക്ക് നല്‍കുന്ന ഓര്‍ഡര്‍ ഇടയ്ക്ക് നിറുത്തിവച്ചതാണ് ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രീമിയം ബ്രാന്‍ഡ് മദ്യങ്ങളൊന്നും ഇപ്പോള്‍ കേരളത്തില്‍ ബോട്ടില്‍ ചെയ്യുന്നില്ല. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് മിക്ക ബ്രാന്‍ഡുകളും കേരളത്തില്‍ എത്തുന്നത്. വിലകുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകള്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കൂടുതലായി ബ്‌ളെന്‍ഡിംഗും ബോട്ടിലിംഗും നടത്തുന്നത്.

ഓരോ വില്‍പ്പനശാലയിലെയും ബ്രാന്‍ഡുകളുടെ ചെലവ് അടിസ്ഥാനമാക്കിയാണ് ബെവ്‌കോ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്. ഓര്‍ഡര്‍ കിട്ടിയാലും മദ്യം സ്റ്റോക്കില്ലാത്തതിനാല്‍ എത്തിക്കാനാവുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇടയ്ക്ക് ലോറികള്‍ എത്താനുണ്ടായ തടസവും ക്ഷാമത്തിന് കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button