Latest NewsNewsIndia

ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ, മോദി സര്‍ക്കാരിന്റെ പുനഃസംഘടനയിൽ ചരിത്രപരമായ മാറ്റങ്ങൾ

ഡോക്ടര്‍മാര്‍ മുതല്‍ തോട്ടം തൊഴിലാളിയായിരുന്നവര്‍ വരെ ഉൾപ്പെടുന്നതാണ് പുതിയ മന്ത്രി സഭ

ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിൽ പുനഃസംഘടന. ചരിത്രപരമായ ചില മാറ്റങ്ങളോടെയാണ് നാല്പത്തി മൂന്നുപേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഹകരണമന്ത്രാലയത്തിന്റെ ചുമതല. ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണമന്ത്രാലയം രൂപികരിച്ചത്, സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഭരണ, നിയമ,നയരേഖ ഈ മന്ത്രാലയത്തിനുണ്ടാകും. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രികൂടിയാണ് അമിത് ഷാ.

read also: കോവിഡിന് വീണ്ടും ജനിതക വ്യതിയാനം: ലാംബ്ഡ ഡെൽറ്റയേക്കാൾ അപകടകാരി

കേന്ദ്രസഹമന്ത്രിയായിരുന്ന മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി. രാസവള വകുപ്പിന്റെയും ചുമതലയും മന്‍സൂഖിനാണ്‌. ഹര്‍ദീപ് സിങ് പുരി പെട്രോളിയം, ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാനം, അശ്വനി വൈഷ്ണവ് റെയില്‍വെ പര്‍ഷോത്തം രൂപാല ഫിഷറിസ് എന്നിങ്ങനെയാണ് വകുപ്പുകള്‍.

യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യം നല്‍കികൊണ്ടാണ് നരേന്ദ്ര മോദിയുടെ രണ്ടാം സര്‍ക്കാരിലെ ആദ്യ പുനഃസംഘടന. ഡോക്ടര്‍മാര്‍ മുതല്‍ തോട്ടം തൊഴിലാളിയായിരുന്നവര്‍ വരെ ഉൾപ്പെടുന്നതാണ് പുതിയ മന്ത്രി സഭ. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഏഴുപേർ കൂടി ചേർന്നപ്പോൾ വനിതകളുടെ എണ്ണം 11 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button