Latest NewsNewsIndia

ജഡ്ജിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം: ബംഗാള്‍ മുഖ്യമന്ത്രിക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി

ജസ്റ്റിസ്ചന്ദയെ ബി.ജെ.പി നേതാക്കളുമായി കണ്ടിട്ടുണ്ടെന്നും ജഡ്ജിക്ക് ബി.ജെ.പി ബന്ധമുണ്ടെന്നും ആരോപിച്ച് മമത ബാനര്‍ജിയുടെ അഭിഭാഷകന്‍ അപ്പീല്‍ നല്‍കിയിരുന്നു

കൊൽക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി. നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ നീക്കം ചെയ്യണമെന്ന് കോടതിയില്‍ അപ്പീല്‍ നല്‍കിയതിനാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്.

ജസ്റ്റിസ് ചന്ദയെ  ബി.ജെ.പി നേതാക്കളുമായി കണ്ടിട്ടുണ്ടെന്നും ജഡ്ജിക്ക് ബി.ജെ.പി ബന്ധമുണ്ടെന്നും ആരോപിച്ച് മമത ബാനര്‍ജിയുടെ അഭിഭാഷകന്‍ അപ്പീല്‍ നല്‍കിയിരുന്നു. ഒപ്പം ജസ്റ്റിസ് കൗശിക് ചന്ദയുടെ ബെഞ്ചില്‍ നിന്ന് കേസ് കൈമാറണമെന്നും അപ്പീലിൽ പറയുന്നു. ആദ്യം കേസ് പരിഗണിച്ചപ്പോള്‍ ഇത്തരം ഒരു ആവശ്യം തൃണമൂലുകാര്‍ മുന്നോട്ടു വച്ചില്ലെന്നും പിന്നീട് ബിജെപി നേതാക്കളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഉണ്ടാക്കി ട്വിറ്ററില്‍ പ്രചരിപ്പിച്ചെന്നും കൗശിക് ചന്ദ പറഞ്ഞു.

Read Also  :  കൊന്നവന്റെ അടിയിടത്തിലെ ചുവപ്പ് കോണകം മണത്ത് മിണ്ടാതെയിരിക്കുന്ന അടിമതൊമ്മികളുടെ സാംസ്കാരിക കേരളം: അഞ്‍ജു പാർവതി

അതേസമയം, മമതയുടെ ഹര്‍ജി അംഗീകരിക്കില്ലെന്നും സ്വന്തം വിവേചനാധികാരത്തില്‍ ഇനി ഈ കേസ് കേള്‍ക്കില്ലെന്നും കൗശിക് ചന്ദ പറഞ്ഞു. ഇത്തരത്തില്‍ രാഷ്ട്രീയമായി ജഡ്ജിമാരെ വിലയിരുത്തുന്നത് നല്ല പ്രവണതയെല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button