CricketLatest NewsNewsSports

ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ: ആകാശ് ചോപ്ര

മുംബൈ: ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ എന്നതിൽ തനിക്ക് സംശയമുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വത്തിനായി പാകിസ്താൻ ഐസിസിയെ സമീപിച്ചതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം.

‘അന്താരാഷ്ട്ര ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പാകിസ്താൻ പറഞ്ഞു. അവർ അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അത് യഥാർത്ഥത്തിൽ സംഭവിക്കുമോ എന്നതാണ് പ്രശ്നം. ഈ സമയത്ത് ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ എന്നതിൽ തനിക്ക് സംശയമുണ്ട്’ ചോപ്ര പറഞ്ഞു.

Read Also:- ശ്രീലങ്കൻ താരങ്ങൾക്കെതിരെ നടപടിയുമായി ബോർഡ്

2024 മുതൽ 2031 വരെയുള്ള ഇവന്റുകൾക്കായാണ് പാകിസ്താൻ ഐസിസിയെ സമീപിച്ചിരിക്കുന്നത്. 2025, 2029 വർഷങ്ങളിലെ ചാമ്പ്യൻസ് ട്രോഫി, 2026, 2028ലെ ഐസിസി ടി20 ലോക കപ്പ് എന്നിവ ഒറ്റയ്ക്ക് നടത്താനും 2027, 31 വർഷങ്ങളിലെ ഏകദിന ലോകകപ്പ് മറ്റു ഏഷ്യൻ രാജ്യങ്ങളുമായി സംയുക്തമായി നടത്തുവാനുള്ള സന്നദ്ധതയാണ് പാകിസ്താൻ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button