KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മാസ്‌ക് ധരിക്കാത്തത് പതിനായിരത്തിലധികം പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3803 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1122 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1692 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10178 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 60 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ബലാക്കോട്ടെ ആക്രമണ സമയത്ത് ഇന്ത്യയില്‍ റഫാലുകളുണ്ടായിരുന്നെങ്കില്‍ പാകിസ്ഥാന്റെ അവസ്ഥ മറ്റൊന്നായേനെ എന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം സിറ്റിയിൽ 360 കേസുകൾ രജിസ്റ്റർ ചെയ്തു. 42 പേരാണ് അറസ്റ്റിലായത്. 100 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 381 കേസുകൾ രജിസ്റ്റർ ചെയ്യുകയും 179 പേർ അറസ്റ്റിലാകുകയും 187 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 725 കേസുകളും കൊല്ലം സിറ്റിയിൽ 1326 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 360, 42, 100
തിരുവനന്തപുരം റൂറൽ – 381, 179, 187
കൊല്ലം സിറ്റി – 1326, 65, 16
കൊല്ലം റൂറൽ – 725, 29, 56
പത്തനംതിട്ട – 48, 44, 80
ആലപ്പുഴ- 51, 12, 87
കോട്ടയം – 190, 239, 170
ഇടുക്കി – 58, 10, 7
എറണാകുളം സിറ്റി – 62, 24, 5

Read Also: വീട്ടിൽ ക്യാരറ്റ് ഉണ്ടോ, എങ്കിൽ ഈ ഫേസ്പാക്ക് ഉപയോഗിച്ച് നോക്കൂ: ചർമ്മ സംരക്ഷണത്തിന് ചില പൊടിക്കൈകൾ

എറണാകുളം റൂറൽ – 77, 20, 108
തൃശൂർ സിറ്റി – 42, 41, 87
തൃശൂർ റൂറൽ – 24, 36, 218
പാലക്കാട് – 99, 103, 23
മലപ്പുറം – 75, 75, 27
കോഴിക്കോട് സിറ്റി – 43, 0, 18
കോഴിക്കോട് റൂറൽ – 103, 119, 16
വയനാട് – 41, 0, 12
കണ്ണൂർ സിറ്റി – 62, 62, 77
കണ്ണൂർ റൂറൽ – 14, 0, 178
കാസർഗോഡ് – 22, 22, 220

shortlink

Related Articles

Post Your Comments

Related Articles


Back to top button