COVID 19KeralaLatest NewsNews

സർക്കാരിന്റെ സൗ​ജ​ന്യ കി​റ്റി​ലെ ആ​ട്ട​യി​ല്‍ ച​ത്ത എ​ലി : അ​ധി​കൃ​ത​ര്‍​ക്ക് പരാതി നൽകി

കാ​യം​കു​ളം : സർക്കാരിന്റെ സൗ​ജ​ന്യ കി​റ്റി​ലെ ആ​ട്ട​യി​ല്‍ നിന്ന് ച​ത്ത എ​ലിയെ ലഭിച്ചതായി പരാതി. വ​ള്ളി​കു​ന്നം ശാ​ലി​നി ഭ​വ​ന​ത്തി​ല്‍ ശാ​ലി​നി​ക്ക് ല​ഭി​ച്ച കി​റ്റി​ലാ​ണ് ച​ത്ത എ​ലി​യെ ക​ണ്ട​ത്. റേ​ഷ​ന്‍ ക​ട​യി​ല്‍​നി​ന്ന്​ ല​ഭി​ച്ച സൗ​ജ​ന്യ കി​റ്റി​ലാണ് എലിയെ കണ്ടത്.

Read Also : സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യയിൽ 6,100 അപ്രന്‍റീസുകൾ : ഇപ്പോൾ അപേക്ഷിക്കാം 

രണ്ട്  ദിവസം മുൻപ് ലഭിച്ച കിറ്റിൽ നിന്നും ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ല​ഹാ​രം ത​യാ​റാ​ക്കാ​നാ​യി ആ​ട്ട​യു​ടെ ക​വ​ര്‍ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് എലി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തുടർന്ന് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി നൽകുകയും ചെയ്തു. എന്നാൽ നൽകിയ പരാതി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി പൊ​തു​വി​ത​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീട്ടിൽ എത്തിയെന്ന് പരാതിക്കാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button