Latest NewsNewsIndia

സംസ്ഥാന സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത് : ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം

വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്

തിരുവനന്തപുരം : ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം നേതൃത്വം. എല്‍ഡിഎഫിനും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകരുതെന്നും സിപിഎം നേതൃത്വം മുന്നറിയിപ്പിൽ പറയുന്നു. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

പി.എസ്.സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും ഐഎന്‍എല്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണ് താക്കീത് നല്‍കിയത്. അതേസമയം സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഐഎന്‍എല്ലിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഐഎന്‍എല്‍ നേതാക്കള്‍ പ്രതികരിച്ചു.

Read Also  :  മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ യുവാക്കള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചു, പിന്നില്‍ യുവതിയുടെ കാമുകന്‍

ഇന്ന് മൂന്ന് മണിക്കാണ് എകെജി സെന്ററില്‍ വെച്ച് ഐഎന്‍എല്‍ നേതാക്കളും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും തമ്മില്‍ ചര്‍ച്ച നടത്തിയത്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐഎന്‍എല്‍ നേതാക്കള്‍ വിജയരാഘവനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button