KeralaLatest NewsNewsIndia

ചാണകം ശേഖരിക്കൽ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ

എറണാകുളം: കാഞ്ഞിരമറ്റത്തെ ഡി.വൈ.എഫ്.ഐക്കാർ കൊണ്ടുപിടിച്ച പണിയിലാണ്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സാധ്യമാക്കുന്നതിനായി ചാണകം ശേഖരിക്കൽ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍ എന്നിവ എത്തിച്ച് നൽകാൻ ആണ് ഡി.വൈ.എഫ്.ഐ വ്യത്യസ്ത ചലഞ്ചുമായി എത്തിയത്.

Also Read:ജ്യോതിരാദിത്യ സിന്ധ്യയടക്കം ആറ് ക്യാബിനറ്റ് മന്ത്രിമാര്‍, വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കും: സാദ്ധ്യതകൾ ഇങ്ങനെ

ക്ഷീരകര്‍ഷകരായ പഴയമനക്കല്‍ രാമകൃഷ്ണന്‍റെയും കെ.കെ. ഹരിദാസിന്‍റെ ഫാമില്‍നിന്നും ചാണകം ശേഖരിച്ച് വിൽപ്പന നടത്താൻ നേതൃത്വം നൽകിയത് ഡി.വൈ.എഫ്.ഐ കീച്ചേരി യൂനിറ്റ് കമ്മിറ്റിയാണ്. ഫാം ഉടമകള്‍ സൗജന്യമായി നല്‍കിയ ചാണകം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ ശേഖരിച്ച് വാഹനത്തില്‍ കയറ്റി ആവശ്യക്കാരായവരുടെ കൃഷിസ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുകയായിരുന്നു. ആവശ്യമായ തുക ഇവരിൽ നിന്നും വാങ്ങി കുട്ടികൾക്ക് അവശ്യസാധനങ്ങൾ വാങ്ങി നൽകുക എന്നതായിരുന്നു പദ്ധതി.

പരിപാടി ഡി.വൈ.എഫ്.ഐ മുളന്തുരുത്തി ബ്ലോക്ക് ട്രഷറര്‍ അജ്മില ഷാന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ അഖില്‍ ജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി എസ്​. സന്ദീപ്, മേഖല പ്രസിഡന്‍റ്​ കെ.എം. മിഥുന്‍ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐയുടെ പരിപാടിക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയകളിൽ നിന്നും ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button