Latest NewsIndiaNews

ചോദ്യം ചെയ്യലിന് ഹാജരാകണം: മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മെഹ്ബൂബ മുഫ്തിയുടെ മാതാവ് ഗുൽഷാൻ നാസിറിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ജൂലായ് 14 ന് ശ്രീനഗറിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ആണ്‍-പെണ്‍ ഭേദമില്ലാതെ നടുവേദന ഉണ്ടാകുന്നതിനു പിന്നിലെ കാരണങ്ങള്‍ ഇവ

കശ്മീർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മെഹബൂബ മുഫ്തിയ്ക്ക് അനുവദിച്ച ഫണ്ടിൽ നിന്നുള്ള പണം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തൽ. ലക്ഷക്കണക്കിന് രൂപയാണ് ഗുൽഷാൻ നാസിറിന്റെ അക്കൗണ്ടിലേക്കും മാറ്റിയത്. ഇതിൽ വിശദമായ അന്വേഷണം നടത്താനാണ് ഗുൽഷാൻ നാസറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ദേശീയ അന്വേഷണ ഏജൻസിയും ഇഡിയും ഉൾപ്പെടെയുള്ള ഏജൻസികളെ തങ്ങളുടെ താൽപര്യങ്ങൾക്കായി കേന്ദ്രം ഉപയോഗിക്കുകയാണെന്നാണ് മെഹബൂബ മുഫ്തിയുടെ ആരോപണം. കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മുതിർന്ന പൗരൻമാരെപോലും വെറുതെ വിടുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

Read Also: വീട്ടിൽ ക്യാരറ്റ് ഉണ്ടോ, എങ്കിൽ ഈ ഫേസ്പാക്ക് ഉപയോഗിച്ച് നോക്കൂ: ചർമ്മ സംരക്ഷണത്തിന് ചില പൊടിക്കൈകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button