KeralaLatest NewsNewsCrime

ഫസൽ വധക്കേസിൽ സി.പി.എം തന്നെ പ്രതിയാകണമെന്ന് ഞങ്ങള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല: പോപ്പുലർ ഫ്രണ്ട്

കണ്ണൂർ : തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് പോപ്പുലര്‍ ഫ്രണ്ട്. ഫസൽ വധക്കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി. റഊഫ് വ്യക്തമാക്കി. കേസിൽ സി പി എം തന്നെ പ്രതിയാകണമെന്ന് തങ്ങൾക്ക് നിർബന്ധമില്ലെന്നും യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും അദ്ദേഹം ഒരു ചാനലിനോട് വ്യക്തമാക്കി. ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.

തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സി.പി.എം നേതാവ് പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. വൈകിയെത്തിയ നീതിയാണിതെന്ന് പ്രതികരിച്ച ജയരാജന്‍ ഇത്രയും കാലം സി.പി.എമ്മിനെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തിയത് വേട്ടയാടലാണെന്നും വിമര്‍ശിച്ചു.

Also Read:രാഹുല്‍ ഗാന്ധി തൈര് ഉണ്ടാക്കിയ യൂട്യൂബ് ചാനലിന് ഒരു കോടി വരിക്കാര്‍, യൂട്യൂബിന്റെ ബഹുമതിയെത്തി

അതേസമയം, ഫസലിന്‍റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ആവര്‍ത്തിച്ച് ഭാര്യ മറിയു. ‘കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹർജി കൊടുത്തത് സി.പി.എമ്മിന് വേണ്ടിയാണ്, അതിന് എന്തെങ്കിലും നക്കാപിച്ച സഹോദരന് കിട്ടുന്നുമുണ്ടാകും, അത് ഫസലിനോടുള്ള ആത്മാര്‍ഥത കൊണ്ടല്ല. സി.പി.എമ്മിന് അനുകൂലമായി കേസ് പോകാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണ് സഹോദരന്‍ നടത്തുന്നത്. എനിക്കൊരു സംശയവുമില്ല, ആര്‍.എസ്.എസ് കാരല്ല ഇത് ചെയ്തത്, സി.പി.എമ്മുകാരാണ്’ -മറിയു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button