Latest NewsNewsInternational

മതവിമർശനം നടത്തിയ കൗമാരക്കാരിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസ്: 11 പേർക്ക് ശിക്ഷ വിധിച്ച് കോടതി

പാരിസ്: മതവിമർശനം നടത്തിയ കൗമാരക്കാരിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 11 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ഫ്രഞ്ച് കോടതി. കുറ്റക്കാർക്ക് നാല് മുതൽ ആറ് മാസം വരെ തടവും 1770 ഡോളർ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. കേസിൽ രണ്ടു പേരെ പോലീസ് വെറുതെ വിട്ടു.

Read Also: മോദിയുടെ രണ്ടാം കേന്ദ്രമന്ത്രിസഭയില്‍ യുവപ്രാതിനിധ്യം : പുതിയ മന്ത്രിമാര്‍ ഇവര്‍

ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ സ്ഥാപിച്ച പ്രത്യേക കോടതിയാണ് വിധിപ്രസ്താവിച്ചത്. ടിക് ടോക് വീഡിയോയിലൂടെ ഇസ്ലാം മതത്തെ വിമർശിച്ച പെൺകുട്ടിയ്ക്ക് നേരെയാണ് പ്രതികൾ സൈബർ ആക്രമണം നടത്തിയത്. തുടർന്ന് കുട്ടിക്കെതിരെ വ്യാപക സൈബർ ആക്രമണവും ഭീഷണിയുമുണ്ടായി.

ഭീഷണിയെത്തുടർന്ന് കുട്ടിയുടെ സ്‌കൂൾ മാറേണ്ട അവസ്ഥ വരെ ഉണ്ടായി. പിന്നീട് കുട്ടിയ്ക്ക് പോലീസ് സുരക്ഷ നൽകി. സോഷ്യൽ നെറ്റ്‌വർക്കുകൾ തെരുവ് പോലെയാണെന്നും തെരുവിലൂടെ ഒരാൾ നടന്നു പോകുമ്പോൾ നമ്മളെ ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതും തമാശയായി കാണില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിൽ പെരുമാറുന്നത് പോലെ മാത്രമേ സോഷ്യൽ മീഡിയയിൽ പെരുമാറാവൂ എന്നു കോടതി നിരീക്ഷിച്ചു. കേസിൽ 13 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Read Also: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യത : അതിതീവ്ര മഴ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button