KeralaLatest NewsNews

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യത : അതിതീവ്ര മഴ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ജൂലൈ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

Read Also : സംസ്ഥാനത്ത് മദ്യ ക്ഷാമം രൂക്ഷം, ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കിട്ടാനില്ല

അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. 9ന് ഇടുക്കിയിലും 10ന് ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും 11 ന് കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെയുള്ള മഴയാണ് ഇവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച വിവിധ ജില്ലകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ :

08-07-2021:എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം,വയനാട്.

09-07-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

10-07-2021: എറണാകുളം,തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്.

11-07-2021: എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button