Latest NewsNewsFootballSports

സ്വപ്ന ഫൈനൽ, മണി ആശാനേ വെല്ലുവിളിച്ച് കടകംപള്ളിയും ശിവൻകുട്ടിയും

ബ്രസീലിയ: നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന ബ്രസീൽ ഫൈനൽ പോരാട്ടത്തിന് ലോകം സാക്ഷിയാകുന്നു. സ്വപ്ന മത്സരം സഫലമാകുന്നതോടെ പോർവിളിയുമായി രംഗത്തുവന്നിരിക്കുകയാണ് ബ്രസീൽ അർജന്റീന ആരാധകർ. ഇപ്പോഴിതാ കേരള രാഷ്ട്രീയത്തിലും പോർവിളികൾ ഉയർന്നു കഴിഞ്ഞു.

അർജന്റീനിയൻ ആരാധകനായ എംഎം മണിയെ വെല്ലുവിളിച്ച് മന്ത്രി ശിവൻകുട്ടിയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തുണ്ട്. അർജന്റീന ഫൈനൽ ഉറപ്പിച്ചതിന് പിന്നാലെയാണ് ബ്രസീൽ ആരാധകരായ കടകംപള്ളി സുരേന്ദ്രനും ശിവൻകുട്ടിയും ഫേസ്ബുക്കിലൂടെയാണ് എംഎം മണിയെ വെല്ലുവിളിച്ച് എത്തിയത്.

‘മണി ആശാനേ.. ചരിത്രമുറങ്ങുന്ന മരക്കാനയിൽ ഞായറാഴ്ച പുതിയ ഫുട്ബോൾ ചരിത്രം കുറിക്കും’. എന്നാണ് കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചത്. കോപ ഫൈനലിൽ തീപാറും, ബ്രസീൽ അർജന്റീനയെ നേരിടും, ആശാനേ മരക്കാനയിൽ കാണാം എന്നാണ് ശിവൻകുട്ടിയുടെ ഫേസ്ബുക്കിൽ കുറിച്ചത്.

Read Also:- ‘അധികമായാൽ പാലും ദോഷം ചെയ്യും’

‘അപ്പോ ഫൈനലിൽ കാണാം ബ്രസീലേ എന്നാണ് എം എം മണി ഫേസ്ബുക്കിൽ കുറിച്ചത്. ഇന്ന് നടന്ന രണ്ടാം സെമിയിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന കോപ അമേരിക്കയുടെ ഫൈനലിൽ കടന്നത്.

https://www.facebook.com/mmmani.mundackal/posts/4151128818340436

shortlink

Related Articles

Post Your Comments

Related Articles


Back to top button