KeralaLatest NewsNews

തിരിച്ചുവരവ് ഗംഭീരമാക്കി കൊച്ചി മെട്രോ: ആദ്യ അഞ്ച് ദിവസം യാത്ര ചെയ്തവരുടെ കണക്കുകള്‍ പുറത്ത്

കൊച്ചി: ലോക്ക് ഡൗണിനു ശേഷം ട്രാക്കില്‍ തിരിച്ചെത്തിയ കൊച്ചി മെട്രോ കുതിക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെ സര്‍വീസ് പുന:രാരംഭിച്ച മെട്രോയില്‍ ആദ്യ അഞ്ച് ദിവസം 15,000ത്തോളം ആളുകളാണ് യാത്ര ചെയ്തത്. ജൂലൈ 5 വരെ 14,351 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

Also Read: 24 മണിക്കൂറും നിർമ്മാണജോലി നടത്താൻ അനുമതി : കുതിരാൻ തുരങ്കപാത ഉടൻ തുറക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

സര്‍വീസ് പുന:രാരംഭിച്ച ജൂലൈ ഒന്നിന് തന്നെ 7500ലധികം ആളുകളാണ് മെട്രോ യാത്രയ്ക്കായി ഉപയോഗിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോണ്‍ടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവില്‍ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വണ്‍ കാര്‍ഡ്, കൊച്ചി വണ്‍ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിലവില്‍ മെട്രോ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ് സര്‍വീസ്. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്‌റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും സജ്ജമാക്കി സുരക്ഷ ഉറപ്പാക്കിയാണ് മെട്രോ വീണ്ടും സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വിമാന യാത്രക്കാര്‍ക്ക് തടസരഹിതമായ കണക്റ്റിവിറ്റി നല്‍കുന്നതിനായി ആലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസുകളും പുന:രാരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button