Latest NewsNewsInternational

കോവിഡിന് വീണ്ടും ജനിതക വ്യതിയാനം: ലാംബ്ഡ ഡെൽറ്റയേക്കാൾ അപകടകാരി

ലണ്ടൻ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വൈറസിന് ജനിതക വകഭേദം സംഭവിക്കുന്നതാണ് ആരോഗ്യ പ്രവർത്തകരുടെ ആശങ്ക വർധിപ്പിക്കുന്നത്.

കോവിഡിന്റെ ആദ്യ ഘട്ടത്തിലെ വ്യാപനത്തിന് കാരണം ആൽഫാ വകഭേദമായിരുന്നു. പിന്നീട് ആൽഫാ വകഭേദത്തേക്കാൾ രോഗവ്യാപന സാധ്യത 60 ശതമാനം കൂടുതലുള്ള ഡെൽറ്റാ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റാ വകഭേദമായിരുന്നു. പിന്നീട് ഡെൽറ്റാ പ്ലസ് എന്ന വകഭേദവും കണ്ടെത്തി. എന്നാൽ ഇവയ്‌ക്കെല്ലാം ശേഷം ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പുതിയ വകഭേദമാണ് ലാംബ്ഡ.

Read Also: 16കാരി ഗര്‍ഭിണി: 12 വയസുള്ള അനിയനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വെളിപ്പെടുത്തല്‍

കഴിഞ്ഞ വർഷം അവസാനത്തോടെ പെറുവിലാണ് ഈ വകഭേദം ആദ്യമായി സ്ഥിരീകരിക്കപ്പെട്ടതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. നിലവിൽ 31 ലധികം രാജ്യങ്ങളിൽ ഈ വൈറസ് എത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഇതുവരെ ‘ലാംബ്ഡ’ വകഭേദമുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ലോകത്തിൽ തന്നെ കോവിഡ് മരണനിരക്ക് കൂടിയ പെറുവിൽ 80 ശതമാനത്തിലധികം കേസുകളും നിലവിൽ ‘ലാംബ്ഡ’ വകഭേദം മൂലമുണ്ടാകുന്നതാണെന്നാണ് വിവരം. യുകെയിലും ‘ലാംബ്ഡ’ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നാണ് വിവരം.

ആദ്യതരംഗത്തിൽ ഉണ്ടായിരുന്ന ‘ആൽഫ’ വകഭേദത്തെക്കാൾ 60 ശതമാനം കൂടുതലായിരുന്നു ‘ഡെൽറ്റ’ വകഭേദത്തിന്റെ രോഗ വ്യാപനസാധ്യത. അതിനേക്കാൾ കൂടുതലായിരുന്നു ഡെൽറ്റ പ്ലസിൽ ഉണ്ടായിരുന്നത്. ഇതിലും കൂടുതലാണ് ‘ലാംബ്ഡ’യിലുള്ളതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. വാക്സിനെ തോൽപിച്ചുകൊണ്ട് മനുഷ്യശരീരത്തിൽ കയറിപ്പറ്റാനും, രോഗതീവ്രത വർധിപ്പാനും, മരണനിരക്ക് വർധിപ്പിക്കാനുമെല്ലാം ‘ലാംബ്ഡ’ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ഒരിക്കൽ വൈറസ് ബാധിതരായവരെ വീണ്ടും രോഗബാധിതരാക്കാനും ലാംബ്ഡ വകഭേദത്തിന് ശേഷിയുണ്ട്.

Read Also: മരംമുറി വിവാദം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button