KeralaLatest NewsNews

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 210 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും: വിജയരഹസ്യം വെളിപ്പെടുത്തി എം.എ യൂസഫലി

കൊച്ചി: ബിസിനസ് രംഗത്തെ നേട്ടങ്ങള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. 1973ല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റുമായി തുടങ്ങിയ തനിക്ക് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം തുടങ്ങിയവയാണ് തന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കാസർകോട്ടെ 13-കാരിയെ കൂട്ടബലാത്സംഗം ചെയ്തത് പലതവണ, കാറ്ററിങ് ജോലിക്കാരന്‍ ചൂഷണം ചെയ്തത് ഭക്ഷണം നല്‍കി

73-ാമത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയുടെ ആഘോഷ പരിപാടികളില്‍ സംസാരിക്കവെയാണ് യൂസഫലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘57,000 പേര്‍ക്ക് ജോലി നല്‍കാനും 800 കോടി ഡോളര്‍ ക്രയവിക്രയം നടത്താനും സാധിച്ചു. വ്യക്തി ജീവിതത്തില്‍ വിശ്വാസ്യതയും സത്യസന്ധതയും പുലര്‍ത്താനും വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കാനുമായാല്‍ വിജയം ഉറപ്പാണ്. അറിവുള്ളവരില്‍ നിന്ന് പഠിക്കാന്‍ എല്ലാവരും തയ്യാറാകണം’ – അദ്ദേഹം പറഞ്ഞു.

കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അവസാനിക്കുന്നതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച കാലമാണെന്ന് യൂസഫലി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളവും ഇന്ത്യയും ഉള്‍പ്പെടെ ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലായെന്നും എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാമെന്നും പ്രതിസന്ധികള്‍ നമ്മെ കൂടുതല്‍ ശക്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button