Latest NewsNewsIndia

സഹകരണ മേഖലയ്ക്ക് ഉർജ്ജം നൽകാനായി സഹകരണ മന്ത്രാലയം ആരംഭിച്ച് മോദി സർക്കാർ

ന്യൂഡൽഹി : സഹകരണ സ്ഥാപനങ്ങള്‍ക്ക് ഉർജ്ജം നൽകാനായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍. ‘സഹകരണത്തിലൂടെ സമ‍ൃദ്ധി’ എന്ന കാഴ്ചപ്പാടോടെയാണ് ഈ മന്ത്രാലയം കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരമായതും, ഭരണപരമായതുമായ നയരൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Read Also : ആഴ്ചയിലെ ഓരോ ദിവസവും ഭജിക്കേണ്ട മന്ത്രങ്ങളും ആരാധിക്കേണ്ട ദൈവങ്ങളും  

സഹകരണ മേഖലയെ അതിന്റെ വേരുകൾ ദൃഢമാക്കുന്നതിന് കൂടുതൽ ജനാധിഷ്ടിത പ്രസ്ഥാനമായി മാറ്റാൻ ഈ മന്ത്രാലയത്തിലൂടെ സാധ്യമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. സഹകരണ മേഖലയിലെ ബിസിനസുകള്‍ സുതാര്യതയോടെ നടത്തിക്കൊണ്ടുപോകാനും, മള്‍‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റീവുകളെ ഉണ്ടാക്കിയെടുക്കാനും കേന്ദ്ര സഹകരണ മന്ത്രാലയം ശ്രമിക്കുമെന്നാണ് വാര്‍ത്തകുറിപ്പ് പറയുന്നത്.

ബജറ്റ് വിഹിതം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നേരത്തെ ജൽ ശക്തി മന്ത്രാലയം ഉൾപ്പെടെ രൂപീകരിച്ച് ജലവിതരണ രംഗത്ത് വലിയ പുരോഗതി കൊണ്ടുവരാൻ സർക്കാരിനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button