Latest NewsNewsInternational

ട്രംപ് ഒപ്പുവെച്ച 1000 കോടി ഡോളറിന്റെ ക്ലൗഡ്​ കരാര്‍ റദ്ദാക്കി ബൈഡന്‍

2019-ൽ നൽകിയ കരാർ ആമസോൺ നൽകിയ പരാതിയെ തുടർന്ന്​ നടപ്പാക്കിയിരുന്നില്ല

വാഷിങ്​ടൺ : അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണള്‍ഡ്​ ട്രംപിന്റെ ഒരു തീരുമാനം കൂടി റദ്ദാക്കി ജോ ബൈഡന്‍. ആമസോണിനെ മാറ്റിനിർത്തി മൈക്രോസോഫ്​റ്റുമായി ഒപ്പുവെച്ച 1000 കോടി ഡോളറി​ന്റെ ക്ലൗഡ്​ കമ്പ്യൂട്ടിങ്​ കരാറാണ്​ ബൈഡൻ റദ്ദാക്കിയത്​.

2019-ൽ നൽകിയ കരാർ ആമസോൺ നൽകിയ പരാതിയെ തുടർന്ന്​ നടപ്പാക്കിയിരുന്നില്ല. ആമസോണിനെയും കമ്പനി മേധാവി ജെഫ്​ ബിസോസിനെയും നിരന്തരം അപമാനിച്ച ട്രംപ്​ ബോധപൂർവം കരാർ മൈക്രോസോഫ്​റ്റിന്​ നൽകുകയായിരുന്നു. ആമസോണിനെ ‘ശരിയാക്കാൻ’ ട്രംപ്​ നിർദേശം നല്കിയതുൾപ്പെടെ രേഖകൾ സഹിതമാണ്​ കമ്പനി പരാതി നൽകിയിരുന്നത്​.

Read Also  :   ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ: ആകാശ് ചോപ്ര

ആമസോണിനും മൈക്രോസോഫ്​റ്റിനും ക്ലൗഡ്​ കമ്പ്യൂട്ടിങ്​ സേവനങ്ങൾ പൂർത്തിയാക്കാനാകുമെന്നും മറ്റു കമ്പനികളുടെ കൂടി നിലപാട്​ തേടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ബൈഡൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button