Latest NewsNewsIndia

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഉള്‍പ്പെടെ 11 കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ പുന:സംഘടനയുടെ ഭാഗമായി 11 കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ്വര്‍ദ്ധനും തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറും ബാബുല്‍ സുപ്രിയോയും രാജിവച്ചു. ഇവര്‍ക്കു പുറമേ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍, സദാനന്ദ ഗൗഡ, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രേ, രത്തന്‍ ലാല്‍ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ, റാവു സാഹിബ് ധന്‍വെ പാട്ടീല്‍ എന്നിവരും രാജിവെച്ചു.

Read Also : രണ്ടാം മോദി സര്‍ക്കാരില്‍ വരുന്നത് വലിയ മാറ്റങ്ങള്‍, ഒഴിവാകുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ : ഉറ്റുനോക്കി രാജ്യം

അതേസമയം ഇന്ന് വൈകീട്ടോടെ 43 പേര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. ആറ് മണിയ്ക്കാണ് സത്യപ്രതിജ്ഞ. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുന: സംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നും 13 വനിതകളെങ്കിലും മന്ത്രിമാരായി അധികാരമേല്‍ക്കുമെന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി പുന: സംഘടനയ്ക്ക് ശേഷം രണ്ടാം മോദി സര്‍ക്കാര്‍ മാറും എന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്.

ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രമേശ് പൊഖ്‌റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്ത് സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button