Latest NewsIndiaNews

സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ : വിശദാംശങ്ങൾ പുറത്ത് വിട്ട് കേന്ദ്രമന്ത്രി

ന്യൂഡൽഹി : സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ. അടുത്ത വര്‍ഷം മുതല്‍ കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

Read Also : ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതി അറസ്​റ്റില്‍ 

റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നത്. യുവാക്കള്‍ക്കും വിദൂര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ഇത് ​ഗുണകരമാകുമെന്നും പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്‌എസ്സി), റെയില്‍‌വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍‌ആര്‍‌ബി), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ‌ബി‌പി‌എസ്) എന്നിവയിലൂടെ നടത്തുന്ന സര്‍ക്കാര്‍ മേഖലയിലെ നിയമനങ്ങള്‍ക്കായി ഇനിമുതല്‍ എന്‍ ‌ആര്‍ ‌എ നടത്തുന്ന കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിലൂടെ ഉദ്യോ​ഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പരീക്ഷാകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും. ഇത് വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സഹായകരമാവും. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐ‌ എ‌ എസ്) ഉദ്യോഗസ്ഥരുടെ സിവില്‍ ലിസ്റ്റ് 2021 ഇ – ബുക്ക് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button