KeralaLatest NewsNews

മോദി മന്ത്രിസഭയില്‍ വീണ്ടും മലയാളി തിളക്കം: രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: വി.മുരളീധരന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് മറ്റൊരു മലയാളി കൂടി. മന്ത്രിസഭ പുന:സംഘടനയ്ക്ക് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് രാജീവ് ചന്ദ്രശേഖര്‍.

Also Read: മുഹമ്മദ് നബി ബിൽ കൊണ്ടുവരണം,ഇല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കും: മുന്നറിയിപ്പുമായി മുസ്ലീം സംഘടനകൾ

2006ല്‍ ബിജെപിയുടെയും ജനതാദളിന്റെയും പിന്തുണയോടെയാണ് കര്‍ണാടകയില്‍ നിന്ന് ആദ്യമായി രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയില്‍ എത്തിയ ശേഷം 2ജി സ്‌പെക്ട്രം അഴിമതി ആരോപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. വീരമൃത്യു വരിച്ച സൈനികര്‍ക്കായി രാജ്യതലസ്ഥാനത്ത് ഒരു ദേശീയ യുദ്ധ സ്മാരകം സ്ഥാപിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ 2007 മുതല്‍ ആവശ്യപ്പെട്ടിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അദ്ദേഹത്തിന്റെ ആവശ്യം നിറവേറിയത്.

പാര്‍ലമെന്റില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായി മൂന്നാം ഊഴം പിന്നിടുന്ന രാജീവ് ചന്ദ്രശേഖര്‍ നിലവില്‍ ബിജെപിയുടെ ദേശീയ വക്താവ് കൂടിയാണ്. പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button