
കൊച്ചി : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം സംബന്ധിച്ച് ചിലര്‍ എന്‍ഐഎയ്‌ക്കെതിരെ നടത്തുന്ന കള്ളപ്രചരണം പൊളിച്ചടുക്കിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
എന്‍ഐഎയുടെ മനുഷ്യത്വ രാഹിത്യ നിലപാടുകളെക്കുറിച്ചാണ് ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ച. അറസ്റ്റിലായ സ്റ്റാന്‍ സ്വാമിക്ക് പാര്‍ക്കിന്‍സന്‍സ് അവസ്ഥ ഉണ്ടായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിട്ടും വെള്ളം കുടിക്കാനുള്ള ഒരു സ്‌ട്രോ പോലും അദ്ദേഹത്തിന് നല്‍കാന്‍ എന്‍ഐഎ വിസമ്മതിച്ചത്രേ. തീരെ കരുണയില്ലാത്തവര്‍! എന്താണ് വാസ്തവം എന്നു നോക്കാം.- ശ്രീജിത്ത് സമൂഹമാധ്യമത്തില്‍ കുറിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
സ്റ്റാന്‍ സ്വാമിയുടെ സ്‌ട്രോയും മനുഷ്യത്വമില്ലാത്ത എന്‍ഐഎയും!
എന്‍ഐഎയുടെ മനുഷ്യത്വ രാഹിത്യ നിലപാടുകളെക്കുറിച്ചാണ് ചര്‍ച്ച. അറസ്റ്റിലായ സ്റ്റാന്‍ സ്വാമിക്ക് പാര്‍ക്കിന്‍സന്‍സ് അവസ്ഥ ഉണ്ടായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിട്ടും വെള്ളം കുടിക്കാനുള്ള ഒരു സ്‌ട്രോ പോലും അദ്ദേഹത്തിന് നല്‍കാന്‍ എന്‍ഐഎ വിസമ്മതിച്ചത്രേ. തീരെ കരുണയില്ലാത്തവര്‍! എന്താണ് വാസ്തവം എന്നു നോക്കാം.
Q: എന്നാണ് സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്?
A: 2020 ഒക്ടോബര്‍ 8ന്.
Q: എപ്പോഴാണ് തനിക്ക് സ്‌ട്രോയും സിപ്പറും വേണമെന്ന് സ്റ്റാന്‍ സ്വാമി ആവശ്യപ്പെടുന്നത്?
A: 2020 നവംബര്‍ 6ന്.
Q: ആരോടാണ് പറഞ്ഞത്?
A: പ്രത്യേക കോടതിയോട്.
Q: സ്‌ട്രോയും സിപ്പറും വാങ്ങി നല്‍കണമെന്നാണോ ആവശ്യപ്പെട്ടത്?
A: അല്ല. തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ തന്റെ കയ്യില്‍ സ്‌ട്രോയും സിപ്പറും ഉണ്ടായിരുന്നെന്നും അവ തിരികെ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്.
Q: കോടത് എന്തുപറഞ്ഞു?
A: സ്വാമിയുടെ സ്വകാര്യ വസ്തുക്കള്‍ തിരികെ നല്‍കുന്നതിനെ കുറിച്ച് നവംബര്‍ 26ന് കോടതിയെ അറിയിക്കണമെന്ന് എന്‍ഐഎയോട് ആവശ്യപ്പെട്ടു.
Q: എന്‍ഐഎ മനഃപൂര്‍വം വൈകിപ്പിച്ചോ?
A: ഇല്ല. നവംബര്‍ 6ന് നടത്തിയ സിറ്റിങ്ങില്‍ കോടതിയാണ് എന്‍ഐഎയോട് പറഞ്ഞത് അടുത്ത സിറ്റിങ്ങില്‍ വിവരം പറയണമെന്ന്. അടുത്ത സിറ്റിങ് 20 ദിവസം കഴിഞ്ഞ് നവംബര്‍ 26ന് ആയിരുന്നു.
Q: എന്നിട്ട് സ്‌ട്രോയും സിപ്പറും എന്‍ഐഎ തിരികെ നല്‍കിയോ?
A: ഇല്ല. തങ്ങള്‍ സ്വാമിയെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സിപ്പറും സ്‌ട്രോയും ഒന്നും പിടിച്ചെടുത്തില്ലെന്നും അതിനാല്‍ ഈ വസ്തുക്കള്‍ തങ്ങളുടെ കയ്യില്‍ ഇല്ലെന്നും നവംബര്‍ 26ന് എന്‍ഐഎ പ്രത്യേക കോടതിയെ അറിയിച്ചു.
Q: പിന്നീട് എന്തുനടന്നു?
A: തനിക്ക് പുതിയ സ്‌ട്രോയും സിപ്പറും ശീതകാല വസ്ത്രങ്ങളും വാങ്ങിനല്‍കണമെന്ന് സ്റ്റാന്‍ സ്വാമി കോടതിയോട് ആവശ്യപ്പെട്ടു.
Q: എന്നിട്ടോ?
A: ഈ മൂന്നു വസ്തുക്കളും എന്‍ഐഎ പുറത്തുനിന്നും വാങ്ങി നല്‍കി.
Q: ഈ സംഭവം ഒക്കെ അടുത്തിടെയാണോ നടന്നത്?
അല്ല, ഏഴു മാസം മുന്‍പ്! ഡിസംബര്‍ ആദ്യം തന്നെ സ്‌ട്രോയും സിപ്പറും വാങ്ങി നല്‍കിയിരുന്നു.
Q: അപ്പോള്‍ ഈ പറയുന്നതൊക്കെ?
A: മന്‍സന്‍ അല്ലേ പുള്ളേ!
Post Your Comments