KeralaLatest NewsNews

വടക്കുംനാഥൻ്റെ ഭൂമി തട്ടിയെടുക്കാൻ അനുവദിക്കില്ല, മേയറുടെ കള്ളക്കളി അവസാനിപ്പിക്കണം: ഡോ വി.ആതിര

തൃശൂർ : വടക്കുംനാഥ ക്ഷേത്ര ഭൂമി മാസ്റ്റർ പ്ലാനിൻ്റെ മറവിൽ കയ്യേറാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് ബിജെപി തൃശൂർ ജില്ലാ സെക്രട്ടറിയും പൂങ്കുന്നം ഡിവിഷൻ കൗൺസിലറുമായ ഡോ.വി.ആതിര. ജനാധിപത്യ വിരുദ്ധമായി സുതാര്യതയില്ലാതെ മാസ്റ്റർ പ്ലാൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന് ആതിര പറഞ്ഞു. കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

Also Read:പഞ്ചാബ് വഴി പാകിസ്ഥാൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നു: തീവ്രവാദികൾക്ക് നേരിട്ട് പങ്ക്, പ്രധാനി ഹെറോയിൻ

ജനാധിപത്യ വിരുദ്ധമായി സുതാര്യതയില്ലാതെ മാസ്റ്റർ പ്ലാൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും കൗൺസിലർമാരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡോ.വി.ആതിര പറഞ്ഞു. മേയറുടെ കള്ളക്കളി അവസാനിപ്പിക്കണമെന്നും മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിക്കണമെന്നും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരി അറിയിച്ചു.

ബിജെപി കൗൺസിലർ പ്രസാദ് മാസ്റ്റർപ്ലാനിൽ നിഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്ന് ആരോപിച്ചു. ബിജെപി കൗൺസിലർമാർ ബാനറുയർത്തി നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൗൺസിലർ പൂർണിമ സുരേഷും മാസ്റ്റർപ്ലാനിലെ അപാകത ചൂണ്ടിക്കാട്ടി. നിജി, രാധിക എന്നിവരും പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button