COVID 19KeralaLatest NewsIndiaNews

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കേന്ദ്രം

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ആളുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കേ‌ന്ദ്ര ആരോഗ്യമന്ത്രാലയം

ഡൽഹി: രാജ്യത്ത് കോവിഡ് ലോക്ക്‌ഡൗണില്‍ ഇളവുകള്‍ വന്നതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കേ‌ന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ആളുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കേ‌ന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.

ലോക്ക്‌ഡൗണിന്റെ മടുപ്പ് ഒഴിവാക്കാന്‍ നിരവധി ആളുകളാണ് രാജ്യത്ത് നിരന്തരം യാത്ര ചെയ്യുന്നത്. മണാലി, മുസൂരി. ഷിംല, ഡല്‍ഹി ദാദര്‍ എന്നിങ്ങനെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് തിരക്കേറിയ ചിത്രങ്ങളാണ് കാണുന്നതെന്നും ഇത് അപകടകരമാനിന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ നിരന്തരമായ പോരാട്ടമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും കൊറോണ വൈറസ് നമുക്ക് ചുറ്റുമുണ്ടെന്നും ലവ് അഗർവാൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button