Latest NewsNewsIndia

നിവൃത്തിക്കേടു കൊണ്ട് ചെയ്തതാണ് : മോഷണത്തിന് പിന്നാലെ ക്ഷമാപണം നടത്തിയുള്ള കത്തുമായി കള്ളൻ

ജൂണ്‍ 30ന് പൊലീസുകാരന്റെ ഭാര്യയും കുട്ടികളും ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു

അഹമ്മദാബാദ് : മോഷണത്തിന് പിന്നാലെ ക്ഷമാപണം നടത്തിയുള്ള കത്തുമായി കള്ളൻ.
മധ്യപ്രദേശിലെ ബിന്ദ് സിറ്റിയിലെ പൊലീസുകാരന്റെ വീട്ടിലാണ് ഇത്തരമൊരു സംഭവം നടന്നത്. തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ പണം മോഷ്ടിക്കുന്നതെന്നും സാഹചര്യങ്ങള്‍ നേരെയാകുമ്പോൾ പണം തിരികെ നല്‍കാമെന്നും കള്ളന്‍ എഴുതിയ ക്ഷമായാചന കുറിപ്പില്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘ക്ഷമിക്കണം സുഹൃത്തേ, ഇത് നിവൃത്തിക്കേട് കൊണ്ടാണ്. ഞാന്‍ ഇത് ചെയ്തില്ലെങ്കില്‍ എന്റെ സുഹൃത്തിന് ജീവന്‍ നഷ്ടമാകും. വിഷമിക്കേണ്ട, എനിക്ക് പണം ലഭിച്ചാലുടന്‍ ഞാന്‍ ഇത് തിരികെ നല്‍കും’ – മോഷണം നടത്തിയതിനു ശേഷം കള്ളന്‍ പൊലീസുകാരന്റെ വീട്ടില്‍ വെച്ച കത്ത് ഇങ്ങനെ.

Read Also  :  വിസ്മയ കേസ്: കോടതിയിൽ ആളൂരിനെ മുട്ടുകുത്തിച്ച കാവ്യാ എസ് നായർ, യഥാർത്ഥ സ്ത്രീപോരാട്ടം

ജൂണ്‍ 30ന് പൊലീസുകാരന്റെ ഭാര്യയും കുട്ടികളും ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. തിങ്കളാഴ്ച വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ മുറികളുടെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. കൂടാതെ സാധനങ്ങള്‍ ചിതറിക്കിടക്കുന്നതായും കണ്ടു. കുറച്ച്‌ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങളാണ് കള്ളന്‍ മോഷ്ടിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button