Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ചില പൊടിക്കെെകൾ

ഒരു ടീസ്പൂൺ തെെരിൽ ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്ത് കഴുത്തിലും മുഖത്തും മസാജ് ചെയ്യുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഫലപ്രദമാണ്

സ്ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. മുഖത്ത് ഇടുന്ന എല്ലാ ‍‍‍‍ഫേസ് പാക്കുകളും കഴുത്തില്‍ കൂടി ഇടാന്‍ മറക്കരുത്. മുഖത്ത് മാത്രം ഇടുമ്പോള്‍ കഴുത്തിനും മുഖത്തും രണ്ട് നിറം വരാനുള്ള സാധ്യത കൂടുതലാണ്. കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ചില പൊടിക്കെെകൾ

ഒരു ടീസ്പൂൺ തെെരിൽ ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്ത് കഴുത്തിലും മുഖത്തും മസാജ് ചെയ്യുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഫലപ്രദമാണ്.

ഒരു ആപ്പിളിന്റെ പകുതി, ഒരു ടീസ്പൂണ്‍ പാല്‍പ്പാട, ഒരു ടീസ്പൂൺ ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്ത് മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കാനും ചര്‍മ്മം മൃദുവാകാനും സഹായിക്കും.

Read Also  :  എസ് വിജയന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, കാല്‍ കസേരകൊണ്ട് അടിച്ച്‌ പൊട്ടിച്ചു, അതിക്രൂരമായ ചോദ്യം ചെയ്യൽ: മറിയം റഷീദ

തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു കഴുത്തിന് ചുറ്റും പുരട്ടുക. പത്തു മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്താല്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button