KeralaLatest NewsNews

കേരളത്തിലേത് ഫാസിസ്റ്റ് ഭരണം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ഡി.സതീശന്‍

തിരുവനന്തപുരം: കേരളത്തിലേത് ഫാസിസ്റ്റ് ഭരണമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിയമസഭാ കയ്യാങ്കളി കേസില്‍ യുഡിഎഫിന്റെ അഴിമതിക്കെതിരെ സമരം ചെയ്തുവെന്ന സിപിഎം വാദം ദുര്‍ബലമെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന് സ്വാഭാവികമായും ഇതൊക്കെ മറക്കാം. എന്നാല്‍, ജോസ് കെ മാണി സംഭവിച്ചതൊന്നും മറക്കരുതെന്ന് സതീശന്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് നടക്കുന്നത് സ്റ്റാലിന്റെ ഭരണമാണോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസി’ലായിരുന്നു സതീശന്റെ പ്രതികരണം.

Read Also :സ്റ്റാന്‍ സ്വാമിയുടെ മരണം, എന്‍ഐഎയുടെ നിലപാട് മനുഷ്യത്വമില്ലാത്തതെന്ന പ്രചരണത്തെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കര്‍

‘കൊവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ അവ്യക്തമാണ്. നെഗറ്റീവായ ശേഷം പിന്നീട് മരിച്ച ആളുകളെ കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. രോഗവ്യാപനമുണ്ടായ ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും മുഴുവന്‍ മരണങ്ങളും പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button