KeralaNattuvarthaLatest NewsNews

കൊന്നവന്റെ അടിയിടത്തിലെ ചുവപ്പ് കോണകം മണത്ത് മിണ്ടാതെയിരിക്കുന്ന അടിമതൊമ്മികളുടെ സാംസ്കാരിക കേരളം: അഞ്‍ജു പാർവതി

വണ്ടിപ്പെരിയാർ: ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി. മൂന്ന് വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അർജുൻ (22) സ്ഥലത്തെ ഡി.വൈ.എഫ്.ഐ നേതാവാണെന്ന് വ്യക്തമായതോടെ സാംസ്കാരിക നായകരെയോ പുരോഗമന ചിന്താഗതിക്കാരെയോ പ്രത്യക്ഷത്തിൽ കാണാനില്ല. സ്റ്റാൻ സ്വാമിയുടെ ഫോട്ടോ വെച്ച് ഭരണകൂട ഭീകരതയ്ക്കെതിരെയെന്ന ഫോട്ടോ ഫ്രെയിമുകൾ നിരത്തുന്നവരുടെ ഇരട്ടത്താപ്പിനെ പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷക അഞ്‍ജു പാർവതി പ്രഭീഷ്. കൊന്നവന്റെ പുഴുത്തു ജീർണ്ണിച്ച അടിയിടത്തിലെ ചുവപ്പ് കോണകം മണത്ത് മിണ്ടാതെയിരിക്കുന്ന അടിമതൊമ്മികളെ കൊണ്ട് സമ്പന്നമായ നാടിന്റെ പേരാകുന്നു സാംസ്കാരിക കേരളമെന്നു പരിഹാസത്തോടെയാണ് അഞ്‍ജു തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. അഞ്‍ജു പാർവതിയുടെ വാക്കുകളിങ്ങനെ:

വെറും ആറു വയസ്സുള്ള ഒരു പിഞ്ചു ബാലിക അതിക്രൂരമായി കൊല്ലപ്പെട്ട് സ്വന്തം വീട്ടിലെ മുറിയിൽ കെട്ടിതൂക്കപ്പെട്ട പൈശാചികതയോളം വരുമോ എൺപത്തിനാലു വയസ്സുള്ള ഒരു രോഗിയായ, വിചാരണ തടവുകാരനായ ഒരു മനുഷ്യൻ കൊവിഡ് ബാധിക്കപ്പെട്ട് ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ മരണപ്പെട്ട വാർത്ത? സ്വന്തം നാട്ടിലെ ഒരു പൊടികുഞ്ഞ് മൂന്ന് വയസ്സു മുതൽ നിരന്തരമായി പീഡിപ്പിക്കപ്പെട്ടു ഒടുവിൽ ജീവനോടെ കെട്ടിതൂക്കപ്പെട്ട കൊടുംപാതകത്തോളം വരുമോ തമിഴ് നാട് സ്വദേശിയായ ഒരാൾ ജീവിതത്തിന്റെ ഒട്ടു മുക്കാൽ പങ്കും ജീവിച്ചശേഷം വെറും ഒമ്പതു മാസം മാത്രം തടവുകാരനായി ഒടുവിൽ സ്വാഭാവികമായി മരണപ്പെട്ട വാർത്ത?

Also Read:5 കൊല്ലം കൊണ്ട് കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികളുടെ അടിവേരിളക്കി, എത്ര കിടന്ന് മോങ്ങിയാലും തല പൊക്കാൻ അനുവദിക്കില്ല: ജിതിൻ

അദ്ദേഹം ജയിൽവാസം അനുഭവിക്കും മുമ്പേ പാർക്കിൻസൻ രോഗം ബാധിച്ചയാളായിരുന്നു. ആരും നല്കിയതല്ല ആ രോഗം. ആരും അടിച്ചേല്പിച്ചതല്ല അദ്ദേഹത്തിന്റെ വാർദ്ധക്യം. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തോളമായി ഒരു പിഞ്ചുകുഞ്ഞ് പുറംലോകമറിയാതെ ഇഞ്ചിഞ്ചായി പീഡിപ്പിക്കപ്പെടുകയായിരുന്നു. അവളുടെ നിഷ്കളങ്കതയെ മുതലെടുത്ത് ഒരു പൊതുപ്രവർത്തക മേലങ്കിയണിഞ്ഞവൻ ആ കുഞ്ഞിനു മേൽ തന്റെ കാമം ബലമായി പ്രയോഗിക്കുകയായിരുന്നു. ഏതിലാണ് കൂടുതൽ നിഷ്ഠൂരത? സ്റ്റാൻ സ്വാമിയുടെ ചിത്രം വച്ച് ഞാനും പ്രതിഷേധിക്കുന്നു ഭരണകൂട ഭീകരതയ്ക്കെതിരെയെന്ന ഫോട്ടോ ഫ്രെയിമുകൾ നിരത്തുന്ന മനുഷ്യ വൈറസുകളോടാണ് ചോദിക്കുന്നത് പീഡോഫീലുകൾക്കെതിരെ കണ്ണടയ്ക്കുന്ന കമ്മ്യൂണിസ്റ്റ്‌ ഭീകരയ്ക്കെതിരെയെന്ന ഫോട്ടോഫ്രെയിമിടാൻ അമാന്തിക്കുന്ന നീയൊക്കെയാണോ മനുഷ്യർ ?

എൺപത്തിനാലു വയസ്സുള്ള ഒരു മനുഷ്യന്റെ മരണത്തിൽ വാർക്കുന്ന കണ്ണീർപ്പെരുമഴയിൽ നിന്നും ഒരു തുള്ളി കണ്ണീർ പോലും ആറു വയസ്സുളള കുഞ്ഞിനായി വാർക്കപ്പെടാത്ത ഷണ്ഡത്വത്തിന്റെ പേരാകുന്നു പ്രബുദ്ധ കേരളം ! ഇന്ത്യയിലെ തന്നെ ഏറ്റവും പൈശാചികമായ മൂന്ന് ബാലികാ കൊലപാതകങ്ങൾ നടന്ന സംസ്ഥാനമെന്ന ക്രെഡിറ്റ് സ്വന്തമാക്കിയതിന്റെ പേരാകുന്നു സമ്പൂർണ്ണ സാക്ഷരത ! കൊന്നവന്റെ പുഴുത്തു ജീർണ്ണിച്ച അടിയിടത്തിലെ ചുവപ്പ് കോണകം മണത്ത് മിണ്ടാതെയിരിക്കുന്ന അടിമതൊമ്മികളെ കൊണ്ട് സമ്പന്നമായ നാടിന്റെ പേരാകുന്നു സാംസ്കാരിക കേരളം ! കൺമുന്നിൽ കൊച്ചു കുഞ്ഞുങ്ങൾ പിടഞ്ഞുവീണാലും കമാന്നൊരക്ഷരം മിണ്ടാത്ത , പേനയുന്താത്ത , എന്നാൽ ഉത്തരേന്ത്യയിൽ ഒരു നായ ചത്താലും മോങ്ങുന്ന തൊമ്മികൾ അരങ്ങുവാഴുന്ന സാമ്രാജ്യത്തിന്റെ പേരാകുന്നു കലാകേരളം.

shortlink

Related Articles

Post Your Comments


Back to top button