Latest NewsNewsIndia

മുഹമ്മദ് നബി ബിൽ കൊണ്ടുവരണം,ഇല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കും: മുന്നറിയിപ്പുമായി മുസ്ലീം സംഘടനകൾ

മുഹമ്മദ് നബിക്കെതിരായ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തണമെന്നും ഇല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

മുംബൈ : മുഹമ്മദ് നബി ബിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ രംഗത്ത്. റാസ അക്കാദമി, തഹഫുസ് നമൂസ് ഇ റിസലാത്ത് ബോർഡ്, പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബാഹുജൻ അഗദി എന്നീ സംഘടനകളാണ് ഈ ആവശ്യമുന്നയിച്ച് മഹാരാഷ്ട്ര സർക്കാരിനെ സമീപിച്ചിരിക്കുന്നത്

മുഹമ്മദ് നബിക്കെതിരായ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തണമെന്നും ഇല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . മുഹമ്മദ് നബിയും മറ്റ് മത മേധാവികളും – അപവാദ നിരോധന നിയമം, ‘വിദ്വേഷ ഭാഷണ നിയമം 2021’. എന്നീ പേരുകളിൽ ഇതിന്റെ കരട് ബില്ല് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായാണ് സൂചന.

Read Also  :  രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇത് തങ്ങളുടെ ഒരു നിർദ്ദേശമാണ്. എന്നാൽ, സർക്കാരിന് എന്ത് പേര് വേണമെങ്കിലും നൽകാം. നബിയേയും ,മറ്റ് മതത്തിൽപ്പെട്ട ദേവതകളെയും അപകീർത്തിപ്പെടുത്തുന്നത് തടയാൻ ശക്തമായ നിയമം ഉണ്ടായിരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും സംഘടനകൾ പറഞ്ഞു.

shortlink

Post Your Comments


Back to top button