Latest NewsNewsIndia

രാജ്യതലസ്ഥാനത്ത് നടന്ന കൊലപാതകത്തില്‍ വഴിത്തിരിവ് ആയത് ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ വഴിത്തിരിവ്. വീട്ടമ്മയേയും അവരുടെ മകനെയുമാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി പാലം പ്രദേശത്താണ് സംഭവം. അഭിഷേക് വര്‍മ്മയാണ് അമ്മായി ബബിത വര്‍മ്മയെയും അവരുടെ മകന്‍ ഗൗരവിനെയും കൊലപ്പെടുത്തിയത്. ഡംബല്‍സ് കൊണ്ട് ഇടിച്ചാണ് ഇരുവരെയും അഭിഷേക് കൊലപ്പെടുത്തിയത്. ബബിതയുടെ ഭര്‍ത്താവ് പാലത്തുള്ള വ്യോമസേന കേന്ദ്രത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ഇദ്ദേഹം ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

Read Also : വണ്ടിപ്പെരിയാർ കേസ്: പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി അർജുനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹോദരിയുടെ കല്യാണത്തിന് അഭിഷേക് വര്‍മ്മയുടെ കുടുംബം ബബിത വര്‍മ്മയില്‍ നിന്ന് 50000 രൂപ കടം വാങ്ങിയിരുന്നു. ഇതുവരെ തിരിച്ചുകൊടുത്തിരുന്നില്ല. ഇതിനെ ചൊല്ലി ബബിത സ്ഥിരമായി അഭിഷേക് വര്‍മ്മയെ കളിയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ബബിതയുടെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇരുവരും മരിച്ച് കിടക്കുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനിടെ സംഭവിച്ചതാണ് എന്ന് തരത്തില്‍ അന്വേഷണം വഴിത്തിരിച്ചുവിടാന്‍ സംഭവം നടന്ന വീട്ടില്‍ സാധനങ്ങള്‍ വലിച്ച് പുറത്തിട്ടിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതി ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് സിസിടിവിയില്‍ വ്യക്തമായി. ഓട്ടോറിക്ഷക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി മൊബൈല്‍ ആപ്പ് വഴിയാണ് ഓട്ടോറിക്ഷക്കാരന് പണം നല്‍കിയത്. പണമിടപാട് നടത്തിയ അക്കൗണ്ട് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് അഭിഷേക് വര്‍മ്മയെ കുടുക്കിയതെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button