KeralaLatest NewsNews

അര്‍ജന്റീനയുടെ വിജയത്തിൽ മകന്റെ ആഹ്ളാദ പ്രകടനം,കസേര കൊണ്ട് തല്ലാനൊങ്ങുന്ന പിതാവ്: വീഡിയോയിലെ ആരാധകര്‍ അച്ഛനും മകനുമല്ല

അര്‍ഷദ് അര്‍ജന്റീനയുടെ ആരാധകനും ലത്തീഫ് ബ്രസീല്‍ ആരാധകനുമാണ്

കൊച്ചി : കോപ്പ അമേരിക്ക കപ്പ് സ്വന്തമാക്കിയ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ദൃശ്യമായിരുന്നു സങ്കടപ്പെട്ടിരിക്കുന്ന ബ്രസീല്‍ ഫാനായ അച്ഛനു മുന്നില്‍ അര്‍ജന്റീന ഫാനായ മകന്‍ ആഹ്ളാദ പ്രകടനം നടത്തുന്നത്. മകന്റെ ആഹ്ളാദ പ്രകടനം കണ്ട് പ്രകോപിതനായ പിതാവ് കസേര കൊണ്ട് തല്ലാനൊങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാല്‍ ഇവര്‍ അച്ഛനും മകനുമല്ലെന്നാണ് പുറത്തുവരുന്ന വാർത്ത,

read also: പുതുച്ചേരിയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു: സുപ്രധാന വകുപ്പുകള്‍ ബിജെപിയ്ക്ക്

ഇരുവരും സഹപ്രവര്‍ത്തകരാണ്. ബഹ്റൈനിലെ അല്‍ റബീഹ് ദന്തല്‍ ക്ലിനിക്കിലെ ജീവനക്കായ ലത്തീഫും അര്‍ഷാദുമാണ് വീഡിയോ ദൃശ്യത്തിലുള്ളത്. കൊണ്ടോട്ടി സ്വദേശികളായ ഇവർ ബഹ്റൈനിലെ ഇസാ ടൗണിലെ റൂമിലിരുന്ന് കളി കാണുന്നതിനിടയിലാണ് വീഡിയോ ദൃശ്യം പകര്‍ത്തിയത്. അര്‍ഷദ് അര്‍ജന്റീനയുടെ ആരാധകനും ലത്തീഫ് ബ്രസീല്‍ ആരാധകനുമാണ്. അച്ഛന്റെ മുന്‍പില്‍ ആഹ്ളാദ പ്രകടനം നടത്തുന്ന മകന്‍ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button