Latest NewsUAE

മാനദണ്ഡങ്ങൾ പാലിച്ചില്ല: 6 മാസത്തിനിടെ പൂട്ടിയത് നൂറുകണക്കിന് ഭക്ഷ്യശാലകൾ

ആറുമാസത്തിനിടെ 32,091 സ്​ഥാപനങ്ങളിലാണ്​ പരിശോധന നടന്നത്​.

ദുബൈ: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്​ കഴിഞ്ഞ ആറുമാസത്തിനിടെ ദുബൈയില്‍ 247 ഭക്ഷണശാലകള്‍ താല്‍കാലികമായി അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി അധികൃതര്‍. ഇവയില്‍ 79 എണ്ണം കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലും 168 എണ്ണം ഭക്ഷ്യ സുരക്ഷ പാലിക്കാത്തതിലുമാണ്​ നടപടി നേരിട്ടത്​. ആറുമാസത്തിനിടെ 32,091 സ്​ഥാപനങ്ങളിലാണ്​ പരിശോധന നടന്നത്​. ഇതില്‍ 91 ശതമാനം ഭക്ഷണ ശാലകളും നിയമമനുസരിച്ചാണ്​ പ്രവര്‍ത്തിക്കുന്നതെന്ന്​ കണ്ടെത്തി.

മുനിസിപ്പാലിറ്റി നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ പാലിച്ചതിനെ തുടര്‍ന്ന്​ ഈ സ്​ഥാപനങ്ങളെല്ലാം പിന്നീട്​ തുറക്കാന്‍ അനുവാദം നല്‍കിയതായും മുനിസിപ്പാലിറ്റി ഭക്ഷ്യപരിശോധന വിഭാഗം ഡയറക്​ടര്‍ സുല്‍ത്താന്‍ അലി അല്‍ ത്വാഹിര്‍ പറഞ്ഞു.സ്​ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുന്നത്​ വീഴ്​ചകള്‍ പരിഹരിക്കാനാണെന്നും സ്​ഥിരമായല്ലെന്നും ഡയറക്​ടര്‍ അഭിപ്രായപ്പെട്ടു. ചില സ്​ഥാപനങ്ങള്‍ ഒരു ദിവസംകൊണ്ട്​ പിഴവുകള്‍ തിരുത്തിയിട്ടുണ്ട്​.

ഗുരുതര നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ട സ്​ഥാപനങ്ങള്‍ പരമാവധി ഒരാഴ്​ചയാണ്​ അടച്ചുപൂട്ടിയത്​​. മുഴുവന്‍ പരിശോധന സംവിധാനവും എമിറേറ്റി​െന്‍റ ലൈസന്‍സിങ്​ സംവിധാനവുമായി ഇലക്‌ട്രോണിക് ആയി ബന്ധിപ്പിച്ചിട്ടുണ്ട്​. ഓരോ പരിശോധന റിപ്പോര്‍ട്ടുകളും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് നേരിട്ട് അയക്കുന്നുമുണ്ട്​. ആരുടെയും കച്ചവടത്തെ ബാധിക്കുന്ന തരത്തില്‍ നടപടിയെടുക്കാന്‍ മുനിസിപ്പാലിറ്റി ആഗ്രഹിക്കുന്നില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുനിസിപ്പാലിറ്റിയില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്​ഥാനത്തിലും പരിശോധന നടത്താറുണ്ട്​. ദിവസം ശരാശരി 12,13 പരാതികളാണ്​ ലഭിക്കുന്നത്​. കോവിഡുമായി ബന്ധപ്പെട്ട്​ സാമൂഹിക അകലം പാലിക്കാത്തതും ജീവനക്കാര്‍ മാസ്​ക് ​ധരിക്കാത്തതുമാണ്​ സാധാരണ പരാതികള്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button