Latest NewsKeralaNews

കോവിഡ് നിയന്ത്രണം: സംസ്ഥാന സര്‍ക്കാരിന് സ്തുതിപാടുന്നത് ജനങ്ങള്‍ നിര്‍ത്തണമെന്ന് നഹാസ് മാള

ഒരു ഉത്തരവാദിത്വവുമില്ലാത്ത ഈ സർക്കാർ നൽകുന്ന കിറ്റിൽ ഒളിപ്പിച്ചിരിക്കുന്നത്‌ നിങ്ങളുടെ നാവരിയാനുള്ള ഉപായങ്ങളാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : കോവിഡ് നിയന്ത്രണള്‍ ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ട് എല്ലാവരും ഉച്ചത്തില്‍ സംസാരിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.അവശ്യസാധനങ്ങള്‍ വാങ്ങുന്ന കടകള്‍ മാത്രമല്ല അവിടെനിന്ന് സാധനം വാങ്ങാനുള്ള പണം കണ്ടെത്താന്‍ മറ്റു കടകളും തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  നിക്ഷേപകർ രാഷ്ട്രീയം കളിക്കരുത്: പോകുന്നവർ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കുറിപ്പിന്റെ പൂർണരൂപം :

ഈ അവശ്യസാധനങ്ങൾ എന്തൊക്കെയാണു??

പച്ചക്കറിയും പാലും പലചരക്കുമാണോ..അതോ ഇതൊക്കെ വാങ്ങാനുള്ള പണമോ . . ചെരുപ്പും ബാഗും വസ്ത്രവും വീട്ടുപകരണങ്ങളും നിർമ്മാണസാമഗ്രികളുമൊക്കെ വിൽക്കുന്നവർക്ക്‌ അവരുടെ കടകൾ തുറന്നിട്ടില്ലെങ്കിൽ അവശ്യവസ്തുക്കൾ തന്നെയല്ലേ ഇല്ലാതാകുന്നത്‌..കോറോണക്കാലത്തേക്ക്‌ മാത്രമായി ഏതെങ്കിലും എകണോമിക്സ്‌ വികസിപ്പിച്ചെടുത്തിട്ടുണ്ടോ ഈ സർക്കാർ?..

Read Also  :  ഫ്രീ ഫയർ കൊലയാളിയോ? രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒന്നും രണ്ടും ആഴ്ചയല്ല..രണ്ട്‌ കൊല്ലമായില്ലേ.. ഇനിയും സർക്കാർ സ്തുതി പാടാൻ നിങ്ങൾക്ക്‌ കഴിയുമോ പൊതുജനമേ.. നിങ്ങളുടെ കടങ്ങളെപറ്റി, ബാങ്ക്‌ ലോണിനെ പറ്റി, ചെലവുകളെപറ്റി ഒരു ഉത്തരവാദിത്വവുമില്ലാത്ത ഒരു സർക്കാർ നൽകുന്ന കിറ്റിൽ ഒളിപ്പിച്ചിരിക്കുന്നത്‌ നിങ്ങളുടെ നാവരിയാനുള്ള ഉപായങ്ങളാണു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button