COVID 19Latest NewsNewsIndia

മഹാരാഷ്ട്ര‍യില്‍ ഉയരുന്ന കോവിഡ് കേസുകള്‍ മൂന്നാം തരംഗത്തിന്‍റെ സൂചന: മുന്നറിയിപ്പുമായി വിദഗ്ധർ

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയില്‍ മാത്രം 3000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

മുംബൈ : മഹാരാഷ്ട്രയിലെ കോവിഡ് കേസുകളിലെ വർധനവ് കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്ധർ. ജൂലൈ മാസത്തിലെ ആദ്യ 11 ദിവസlത്തിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88,130 കോവിഡ് കേസുകളാണ്. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാണെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് ഒന്നും രണ്ടും തരംഗങ്ങള്‍ക്ക് മുമ്പും സമാനമായ രീതിയില്‍ കേസുകള്‍ കൂടിയിരുന്നതായും വിദഗ്ധർ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയില്‍ മാത്രം 3000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയില്‍ മാത്രം 600 ഓളം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോലാപുരിലേത് അപൂര്‍വമായ സാഹചര്യമാണെന്നും വാക്‌സിനേഷന്‍ ശതമാനം ഏറ്റവും കൂടുതലുള്ള കോലാപൂലിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍ ഉള്ളതെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read Also  :  പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്ന് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍

ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നാം തരംഗത്തെ നേരിടാന്‍ ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button