Latest NewsNewsInternational

പാകിസ്താനില്‍ ഓടുന്ന ബസ് പൊട്ടിത്തെറിച്ചു: ചൈനീസ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. ഓടുന്ന ബസ് പൊട്ടിത്തെറിച്ച് 8 പേര്‍ കൊല്ലപ്പെട്ടു. ചൈനീസ് എഞ്ചിനീയര്‍മാരും തൊഴിലാളികളും സഞ്ചരിച്ച ബസാണ് പൊട്ടിത്തെറിച്ചത്.

Also Read: ‘ജീവിതം വഴിമുട്ടിയവരെ പേടിപ്പിക്കാൻ നോക്കിയാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് നിങ്ങളുടെ ഭീഷണി വെറും പുല്ലാണ്’

കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ ചൈനീസ് എഞ്ചിനീയര്‍മാരും രണ്ട് പേര്‍ പാകിസ്താന്‍ പട്ടാളക്കാരുമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം ഉണ്ടായപ്പോള്‍ ബസില്‍ 50ഓളം ആളുകള്‍ ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗം ആളുകളും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് സൂചന.

അതേസമയം, ഭീകരര്‍ സ്‌ഫോടക വസ്തു എവിടെയാണ് സ്ഥാപിച്ചിരുന്നതെന്ന് വ്യക്തമായിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് സമീപത്തെ മലയിടുക്കിലേയ്ക്ക് വീണു. ഒരു ചൈനീസ് എഞ്ചിനീയറെയും ഒരു പാകിസ്താന്‍ പട്ടാളക്കാരനെയും കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനായുള്ള തെരച്ചില്‍ തുടരുകയാണ്. എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button