Latest NewsNewsInternational

‘പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരും’: പാകിസ്ഥാൻ താലിബാൻ തീവ്രവാദികളെ കയറ്റുമതി ചെയ്യുന്നുവെന്ന് അഫ്ഗാൻ വി.പി

താലിബാൻ തീവ്രവാദികളെ നയിക്കുന്നത് പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക യൂണിറ്റ് ആണെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹ് രംഗത്ത്. താലിബാനെ മൂന്ന് വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ടെന്നും അതിൽ ഒന്ന് പാക്കിസ്ഥാന്റെ പ്രത്യേക തീവ്രവാദ വിരുദ്ധ സെല്ലുകളാൽ നയിക്കപ്പെടുന്നുവെന്നും സാലിഹ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വ്യക്തമാക്കി. യുഎസും യുകെയും സഖ്യകക്ഷികളും 20 വർഷത്തിനുശേഷം അഫ്‌ഗാനിസ്ഥാനിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു.

താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കിയാലും രാജ്യം ഭരിക്കാനാവില്ലെന്ന് സാലിഹ് മുന്നറിയിപ്പ് നൽകി. താലിബാൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിലവിൽ ആളുകൾ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ താലിബാനെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം അടുത്തിടെ പിന്മാറിയത് അഫ്‌ഗാന് വൻ ഭീഷണിയാണ് സമ്മാനിച്ചിരിക്കുന്നത്. താലിബാന്റെ ആക്രമണത്തിന് പിന്നാലെ നിരവധി സൈനികർ അതിർത്തി കടന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. താലിബാനെ നേരിടാൻ അഫ്ഗാൻ സൈന്യം തയ്യാറെടുത്ത് കഴിഞ്ഞു.

Also Read:പ്രക്ഷോഭത്തിന് പിന്നിൽ മിയ ഖലീഫയും അമേരിക്കയും : ക്യൂബന്‍ പ്രസിഡന്റിന്റെ പരാമർശത്തിനെതിരെ സോഷ്യല്‍ മീഡിയ

പാകിസ്ഥാൻ താലിബാനൊപ്പമാണെന്ന് ആരോപിക്കുന്ന സാലിഹ് ഇതിനു തെളിവായി പങ്കുവെയ്ക്കുന്നത് പാകിസ്താൻ നിയമനിർമ്മാതാവ് മൊഹ്സിൻ ദാവറിന്റെ ഒരു വീഡിയോ ക്ലിപ്പ് ആണ്. താലിബാന് സ്വന്തം രാജ്യത്തിന്റെ പിന്തുണ ഉണ്ടെന്ന് ദാവർ വിളിച്ചുപറയുന്നതിന്റെ വീഡിയോ ആണ് ഇത്. താലിബാനും അവരുടെ നാട്ടുകാരും സമാധാനവും രോഗശാന്തിയും കണ്ടെത്തുമെന്ന് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നുവെന്ന പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിയുടെ അഭിപ്രായത്തെ വിമർശിച്ച് കൊണ്ടായിരുന്നു ദാവറിന്റെ പരാമർശം. ഇത്തരമൊരു പ്രസ്താവന അയൽരാജ്യത്തിന് നേരെ ആക്രമണം നടത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ പോരാടുന്ന തീവ്രവാദ സേനയെ പാകിസ്ഥാൻ സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്ന് ഇത്തരം പ്രസ്താവനകൾ വ്യക്തമാക്കുന്നുവെന്നും സാലിഹ് കൂട്ടിച്ചേർത്തു. യുഎസും യുകെയും സഖ്യകക്ഷികളും 20 വർഷത്തിനുശേഷം അഫ്‌ഗാനിസ്ഥാനിൽ നിന്നും പിന്മാറുന്നതിനിടയിലാണ് താലിബാന്റെ ആക്രമണം. രാജ്യത്തിന്റെ സുരക്ഷ ഏറ്റെടുക്കേണ്ടിയിരുന്ന അഫ്ഗാൻ സൈന്യം താലിബാന്റെ ആക്രമണത്തിൽ ഭയചകിതരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button