Latest NewsCinemaNewsEntertainmentHollywood

‘മൊണ്ടാഷ്’ ഐസൻസ്റ്റീൻ സിനിമയ്ക്ക് നൽകിയ കണ്ണാടി

എന്താണ് സിനിമ എന്ന് ചോദിക്കാത്തവരായി ആരും തന്നെ ലോകത്തുണ്ടാവില്ല. ഇതിന് ചെറുതായി ഒരു മറുപടി തരാം. സംസ്ക്കാരം, സാമൂഹ്യ വ്യവസ്ഥ, വ്യക്തി ജീവിതം ഇവയുടെ പ്രതിഫലനമാണ് സിനിമ. ചലിക്കുന്ന ചിത്രങ്ങളെ സസൂക്ഷ്മം കോർത്തിണക്കി സൃഷ്ടിക്കുന്ന ഈ കലാരൂപത്തിന് ഇന്ന് ആരാധകർ ഏറെയാണ്. സിനിമ ഇന്ന് നൂതനമായ പരീക്ഷണങ്ങളുടെ ലാബ് ആണ്. ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുമ്പോൾ ചലച്ചിത്ര പ്രവർത്തകർ ഗുരുവായി കാണുന്നത് സെർജി ഐസൻസ്റ്റീൻ എന്ന ലോക പ്രശസ്തനായ റഷ്യൻ സംവിധായകനെയാണ്.

സിനിമ എന്ന കലാരൂപത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനയാണ് മൊണ്ടാഷ്. രണ്ട് വ്യത്യസ്ത അർത്ഥങ്ങൾ ജനിപ്പിക്കുന്ന ഷോട്ടുകൾ ഒന്നിപ്പിച്ച് മൂന്നാമത് തികച്ചും വ്യത്യസ്തമായ ഒരു അർത്ഥം പ്രതിഫലിക്കുന്ന ഷോട്ട് പുനഃസൃഷ്ടിക്കാമെന്ന് മൊണ്ടാഷിലുടെ അദ്ദേഹം തെളിയിച്ചു. മൊണ്ടാഷ് തന്നെ പല വിധം ഉണ്ട്. ടോണൽ മൊണ്ടാഷ്, റിഥമിക് മൊണ്ടാഷ്, ഇൻറലക്ച്വൽ മൊണ്ടാഷ് എന്നിവയാണ് അവ. ഇത്തരത്തിൽ മൊണ്ടാഷുകൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണ് ബാറ്റിൽ ഷിപ്പ് പൊട്ടം കിൻ.

മൊണ്ടാഷ് മാത്രമല്ല ഫാസ്റ്റ് എഡിറ്റിങ്, റിഥമിക് കട്ട് എന്നിവയും ചിത്ര നിർമ്മിതിയിൽ ഐസൻസ്റ്റീൻ്റെ പണിപ്പുരയിലെ ആയുധങ്ങളായിരുന്നു. വയലൻസും, നിഷ്കളങ്കതയും, ഭീകരതയും നിസ്സഹായവസ്ഥയും തമ്മിലുള്ള ക്ലോസ് അപ് അടക്കമുള്ള ബാക്ക് ആൻറ് ഫോർത്ത് കട്ടുകളും ഷോട്ടിൻ്റെ നീളം നോക്കി രുപപ്പെടുത്തിയ റിഥമ മിക്ക് കട്ടും പ്രേക്ഷകർക്ക് നമ്യമായ അനുഭവം വിളമ്പുന്നു. ഓരോ സീനും ആകാംക്ഷയുടെ മുള്ളുകൾ പ്രേക്ഷകരിലേക്ക് വാരിയെറിയുന്നത് മൊണ്ടാഷ് സിനിമക്ക് നൽകിയ ഉണർവാണ് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button