Latest NewsNewsInternational

പ്രതിദിന രോഗികൾ 40,000 ത്തിന് മുകളിൽ: ഏഷ്യയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി ഈ രാജ്യം

ജക്കാർത്ത: ഇന്തോനേഷ്യയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്തോനേഷ്യയിലെ പ്രതിദിന രോഗികളുടെ എണ്ണം നിലവിൽ 40,000 ത്തിന് മുകളിലാണ്. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് പുതുതായി രോഗബാധ പോസിറ്റീവാകുന്നവരിൽ കൂടുതലായും കണ്ടെത്തുന്നത്. ഏഷ്യയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറുകയാണ് ഇന്തോനേഷ്യ.

Read Also: ഭരിക്കാൻ അറിയില്ലെങ്കിൽ ഡൽഹിയെ ഞങ്ങള്‍ക്ക് കൈമാറുന്നതാണ് നല്ലത്:കെജരിവാളിനെതിരെ ഹരിയാന മുഖ്യമന്ത്രി

ഇന്തോനേഷ്യയിൽ രോഗവ്യാപനത്തിന്റെ തോത് വർധിച്ച സാഹചര്യത്തിൽ രാജ്യവ്യാപകമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഓക്‌സിജന്റെ ആവശ്യകതയും വർധിച്ചു. ഈ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ലിക്വിഡ് ഓക്‌സിജനും കോൺസൺട്രേറ്ററുകളും അടിയന്തരമായി ഇറക്കുമതി ചെയ്യാനുള്ള നടപടികൾ ഇന്തോനേഷ്യൻ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജൂൺ മുതലുള്ള കണക്കുകൾ അനുസരിച്ച് 453 രോഗികൾ ചികിത്സ ലഭിക്കാതെ വീടുകളിൽ മരണപ്പെട്ടു. ജക്കാർത്ത, പശ്ചിമ ജാവ ഉൾപ്പെടെയുള്ള ഒമ്പത് പ്രവിശ്യകളിലെ ആശുപത്രികളിൽ 80 ശതമാനത്തിലധികം കിടക്കകൾ നിറഞ്ഞതായാണ് ആരോഗ്യമന്ത്രി ബുദി ഗുനഡായി വ്യക്തമാക്കുന്നത്.

ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോക്കോ വിദോദോ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലാത്ത രോഗികൾക്ക് വീട്ടിൽതന്നെ ചികിത്സ നൽകുമെന്നും യുഎസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 40,000 ടൺ ലിക്വിഡ് ഓക്‌സിജനും 40,000 കോൺസെൺട്രേറ്ററുകളും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Read Also: പെൺപിള്ളേർ അടിപൊളിയാണ്, അവരെ അവരുടെ വഴിക്ക് വിടുക: നിങ്ങളുടെ സ്വത്തും കുടുംബമഹിമയും ചുമക്കാനുള്ളതല്ല അവർ, റിമ കല്ലിങ്കൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button