KeralaLatest NewsNews

ദേശീയ അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയ കേരള പോലീസ് താരങ്ങളെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: പാട്യാലയിൽ നടന്ന ദേശീയ അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയ കേരള പോലീസ് താരങ്ങളെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ലോംഗ്ജംപിൽ സ്വർണ്ണം നേടിയ മുഹമ്മദ് അനീസ്, 110 മീറ്റർ ഹർഡിൽസിലും 4X100 മീറ്റർ റിലേയിലും വെളളിമെഡൽ നേടിയ സി.ഫയാസ്, 4X100 മീറ്റർ റിലേയിൽ വെളളിമെഡൽ നേടിയ കെ.പി.അശ്വിൻ എന്നിവരെയാണ് സംസ്ഥാന പോലീസ് മേധാവി അനുമോദിച്ചത്.

Read Also: പുരുഷന്റെ തുടഭാഗം കാണുന്നത് കൊണ്ട് ആ കളി കാണരുത്: ഫുട്ബോളിനെതിരെ പ്രഭാഷണം നടത്തിയ പണ്ഡിതനെ ട്രോളി സോഷ്യൽ മീഡിയ

സെൻട്രൽ സ്‌പോർട്‌സ് ഓഫീസർ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം, മറ്റ് മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

Read Also: സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തും : മാലാ പാര്‍വതി

shortlink

Related Articles

Post Your Comments

Related Articles


Back to top button