KeralaCinemaMollywoodLatest NewsNewsEntertainment

‘ഇസ്ലാം എന്നാൽ കള്ള കടത്തും, തോക്കും’: ഇടതുപക്ഷത്തെയും ബിജെപിയെയും ബുദ്ധിപൂർവ്വം ഒഴിവാക്കി, മാലികിനെതിരെ നജീം

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് സമ്മിശ്ര അഭിപ്രായം നേടുകയാണ്. ചിത്രത്തെ വിമർശിച്ച് പ്രമുഖരടക്കം നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, തിരക്കഥാകൃത്തായ നജീം കോയയും ചിത്രത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സിനിമ പറഞ്ഞ രാഷ്ട്രീയത്തെ ആണ് നജീം വിമർശിക്കുന്നത്. ‘ഇടതുപക്ഷത്തെയും, ബിജെപിയെയും ബുദ്ധിപൂർവ്വം ഒഴുവാക്കിയ മാലിക്’ എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

‘ഇടതുപക്ഷത്തെയും, ബിജെപി യെയും ബുദ്ധിപൂർവ്വം ഒഴുവാക്കിയ മാലിക്’. ഇസ്ലാം എന്നാൽ കള്ള കടത്തും, തോക്കും, ലക്ഷദീപിലെ ഒളിവ് ജീവിതവും’, ഇങ്ങനെയായിരുന്നു നജീം കോയയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. നേരത്തെ ചിത്രത്തെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നിരുന്നു. സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ എന്നായിരുന്നു ഒമർ ലുലുവിന്റെ ചോദ്യം.

എൻ എസ് മാധവനും മാലികിലെ രാഷ്ട്രീയത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രധാനമായും അഞ്ച് ചോദ്യങ്ങളാണ് മാലിക്കുമായി ബന്ധപ്പെട്ട് എന്‍.എസ് മാധവന്‍ ഉയര്‍ത്തിയത്. എല്ലാ വാണിജ്യ ചിത്രങ്ങളെയും പോലെ മാലിക്കിലും ഇസ്ലാമോഫോബിയയുണ്ട് കൂടാതെ ഭരണകക്ഷി സര്‍ക്കാരിനോടുള്ള മൃദുസമീപനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയിലെ പ്രമേയത്തിനുള്ള സാമ്യതയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button