KeralaLatest NewsNews

ഒരു മരം വെട്ടുന്നതിന് 85,000 രൂപ കൂലി, സംഭവം കേരളത്തില്‍: ഒടുവില്‍ മന്ത്രി ഇടപെട്ടു

ഏറ്റുമാനൂര്‍ : മരം വെട്ടുന്നത് 85,000 രൂപയോ ? എന്ന് എല്ലാവരും മറുമോദ്യം ഉന്നയിച്ചേക്കാം. എന്നാല്‍ സംഭവം സത്യമാണ്. ഏറ്റുമാനൂരിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം വെട്ടുന്നതിനാണ് 85,000 രൂപ കൂലി ആവശ്യപ്പെട്ടത്. ഏറ്റുമാനൂര്‍ വില്ലേജ് ഓഫിസ് പരിസരത്തു നില്‍ക്കുന്ന കൂറ്റന്‍ വാക മരമാണു ദ്രവിച്ചു ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയില്‍ നില്‍ക്കുന്നത്. അപകടാവസ്ഥ മുന്നില്‍ കണ്ടു മരം വെട്ടുന്നതിനു പലരെയും സമീപിച്ചെങ്കിലും വന്‍ തുക ആവശ്യപ്പെടുകയായിരുന്നു. എന്തു ചെയ്യണമെന്നു അറിയാതെ സങ്കടത്തിലായ വില്ലേജ് അധികൃതര്‍ക്ക് ആശ്വാസമായി മന്ത്രി വി.എന്‍. വാസവന്റെ ഇടപെടല്‍ ഉണ്ടാകുകയായിരുന്നു.

Read Also : സംസ്ഥാനത്ത് ആറുകളിലും നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

വന്യു അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇന്നലെ ഏറ്റുമാനൂര്‍ പ്രസ് ക്ലബ് സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി വി.എന്‍. വാസവന്‍ ജീവനക്കാരുടെ ആവശ്യം അറിയുകയും വില്ലേജ് ഓഫിസര്‍ ടി.വി. ജയകുമാറുമായി വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ഉടന്‍ ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീയുമായി ഫോണില്‍ സംസാരിക്കുകയും അഗ്‌നിരക്ഷാ സേനയുമായി ബന്ധപ്പെട്ട് മരം വെട്ടിമാറ്റുന്നതിനു നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button