KeralaLatest NewsNews

കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി ചിത്രീകരിച്ചു: മാലിക് ചിത്രത്തിനെതിരെ ബീമാപള്ളിയിൽ പ്രതിഷേധം

ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്

തിരുവനന്തപുരം : മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മാലിക്കിനെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. 2009-ലെ വെടിവെപ്പ് ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്കാരിക കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു.

Read Also  :  കരുവന്നൂർ സഹ. ബാങ്കിലെ കോടികളുടെ തട്ടിപ്പ്: 80 ലക്ഷം രൂപ വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കി

പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ഇതിനെതിരെ തുടർ പ്രതിഷേധ പരിപാടികൾ നടത്താനും സാംസ്കാരിക സമിതി ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button