KeralaLatest NewsNews

അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി

ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കൊച്ചി: സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടാനുള്ള നടപടി കോടതി നിർദേശ പ്രകാരമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ‘പാഴ്‌സൽ സംവിധാനം തന്നെ തുടരും. ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ല. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് ആലോചിച്ചു തീരുമാനിക്കും’- അദ്ദേഹം പറഞ്ഞു.

Read Also: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി : പോസ്റ്റിൽ പൊങ്കാലയുമായി മലയാളികൾ

‘അഴിമതി വെച്ചുപൊറുപ്പിക്കില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. പാർട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്’- മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ പ്രദേശിക സി പി എം നേതാക്കളിലേക്ക് നീങ്ങുകയാണ്. ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൂടുതൽ പേർ പ്രതികളായേക്കും എന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button