KeralaLatest NewsNews

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു: പോലീസ് ഉദ്യോഗസ്ഥന് നേരെ മർദ്ദനം

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് നേരെ മർദ്ദനം. പേരൂർക്കടയിലാണ് സംഭവം. പേരൂർക്കട എസ്.ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്.

Read Also: അഞ്ച് സെന്റീമീറ്ററോളം വലുപ്പം വരുന്ന ഗണേശ വിഗ്രഹം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം നടന്നത്. മർദ്ദനത്തിൽ പരിക്കേറ്റ എസ്ഐയെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നൈറ്റ് പട്രോളിങ്ങിനിടെയാണ് കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം യുവാക്കൾ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് നന്ദകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാനായി ഇദ്ദേഹം യുവാക്കളുടെ പേരും മറ്റ് വിവരങ്ങളും ചോദിച്ചു. എന്നാൽ വിവരങ്ങൾ പറയാതെ പോലീസിനോട് തട്ടിക്കയറുകയായിരുന്നു യുവാക്കൾ.

നന്ദകൃഷ്ണനെ യുവാക്കൾ മർദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ള രണ്ടു പേർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: പൊതു ശൗചാലയങ്ങൾക്ക് അയ്യങ്കാളിയുടെ പേര്: വിശദീകരണവുമായി മന്ത്രി എംവി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button